ഡി​വൈ​എ​ഫ്ഐ മേഖലാ സ​മ്മേ​ള​നം
Tuesday, October 15, 2019 12:29 AM IST
പൂ​ക്കോ​ട്ടും​പാ​ടം:​ഡി​വൈ​എ​ഫ്ഐ അ​മ​ര​ന്പ​ലം മേ​ഖ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​നത്തോടനുബന്ധിച്ച് റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു. പൊ​തു​സ​മ്മേ​ള​നം സു​ധീ​ഷ് മി​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ടി.​അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.എസ് അ​ൻ​വ​ർ, സി​പി​എം നി​ല​ന്പൂ​ർ ഏ​രി​യാ സെ​ന്‍റ​ർ അം​ഗം പി. ​ശി​വാ​ത്മ​ജ​ൻ, അ​മ​ര​ന്പ​ലം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി.​കെ.​അ​ന​ന്ത​കൃ​ഷ്ണ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​നീ​ഷാ ക​ട​വ​ത്ത്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഗം​ഗാ​ദേ​വി ശ്രീ​രാ​ഗം, അം​ഗം കെ.​അ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മേ​ഖ​ല സെ​ക്ര​ട്ട​റി സു​ജീ​ഷ് മ​ഞ്ഞ​ളാ​രി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കെ.​സ​ന്തോ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ന​ട​ന്ന ചു​വ​പ്പ​ൻ റാ​ലി​ക്ക് വി.​അ​ർ​ജു​ൻ, പി.​ഷൈ​ജു, കെ.​ടി.​സു​ധീ​ഷ്, വി​ജീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.