ആ​ദി​വാ​സി പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ മ​റ​വി​ൽ വ​ൻത​ട്ടി​പ്പി​നു നീക്കമെന്ന് ആക്ഷേപം
Tuesday, October 15, 2019 12:31 AM IST
എ​ട​ക്ക​ര: ആ​ദി​വാ​സി പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ മ​റ​വി​ൽ വ​ൻ ത​ട്ടി​പ്പി​ന് ക​ള​മൊ​രു​ങ്ങു​ന്ന​താ​യി ആ ​ക്ഷേ​പം.
2018-ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​തി​ൽ​മൂ​ല ആ​ദി​വാ​സി കോ​ള​നി​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ മ​റ​വി​ലാ​ണ് ത​ട്ടി​പ്പി​നു നീ​ക്കം. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന മു​പ്പ​ത്തി​നാ​ല് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ ക​ണ്ണം​കു​ണ്ടി​ൽ അ​ൻ​പ​ത് സെ​ന്‍റ് ഭൂ​മി വീ​തം പ​തി​ച്ച് ന​ൽ​കി​യി​രു​ന്നു. ഇ​ന്ന​ലെ ഈ ​കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള വീ​ട് നി​ർ​മാ​ണ​ത്തി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. വീ​ട് നി​ർ​മാ​ണ പ്ര​വൃ​ത്തി​യെ​ക്കു​റി​ച്ചാ​ണ് പ​രാ​തി. സ​ർ​ക്കാ​ൻ ധ​ന​സ​ഹാ​യ​മാ​യ ആ​റ് ല​ക്ഷ​വും, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ ഒ​രു ല​ക്ഷ​ത്തി പ​തി​നാ​യി​ര​വും ചേ​ർ​ത്ത് ഏ​ഴ് ല​ക്ഷ​ത്തി പ​തി​നാ​യി​രം രൂ​പ​യാ​ണ് വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി വി​നി​യോ​ഗി​ക്കു​ന്ന​ത്. ന​ട​ത്തി​പ്പു​കാ​രാ​യ നി​ർ​മി​തി കേ​ന്ദ്രം ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ ഫീ​സ് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 520-സ്ക്വ​യ​ർ ഫീ​റ്റു​ള്ള ഓ​ടി​ട്ട വീ​ടു​ക​ളാ​ണി​വി​ടെ നി​ർ​മി​ക്കു​ന്ന​ത്. ര​ണ്ട് മു​റി​ക​ളും, ഹാ​ളും അ​ടു​ക്ക​ള​യും, അ​റ്റാ​ച്ച​ഡ് ബാ​ത്ത് റൂ​മും, വ​രാ​ന്ത​യു​മു​ൾ​പ്പെ​ടു​ന്ന​താ​ണ് വീ​ട്. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ അ​നു​വ​ദി​ക്കു​ന്ന നാ​ല് ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് നാ​നൂ​റ് സ്ക്വ​യ​ർ ഫീ​റ്റി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് വീ​ടു​ക​ൾ നാ​ട്ടി​ലെ​ങ്ങും നി​ർ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഏ​ഴ് ല​ക്ഷ​ത്തി പ​തി​നാ​യി​രം രൂ​പ​യ്ക്ക് 520-സ്ക്വ​യ​ർ ഫീ​റ്റി​ൽ ഓ​ടി​ട്ട വീ​ടു​ക​ളു​ടെ നി​ർ​മ്മാ​ണം ക​ണ്ണം​കു​ണ്ടി​ൽ ന​ട​ക്കു​ന്ന​ത്.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഏ​ജ​ൻ​സി​യാ​യ നി​ർ​മി​തി കേ​ന്ദ്ര​ത്തി​നാ​ണ് വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ച്ചു​മ​ത​ല. ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യ സ​മി​തി​ക്കാ​ണ് മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല​യു​ള്ള​ത്. എ​ന്നാ​ൽ നി​ർ​മി​തി കേ​ന്ദ്രം സ്വ​കാ​ര്യ ക​രാ​റു​കാ​ര​ന് പ്ര​വൃ​ത്തി മ​റി​ച്ച് ന​ൽ​കു​ക​യാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. നി​ർ​മി​തി കേ​ന്ദ്ര​ത്തി​ന് തൊ​ഴി​ലാ​ളി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ക​രാ​റു​കാ​രെ ഏ​ൽ​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ഇ​പ്പോ​ൾ വീ​ട്് നി​ർ​മി​ക്കു​ന്ന ഭാ​ഗം ആ​ദി​വാ​സി​ക​ൾ ത​ങ്ങ​ളു​ടെ പ​ണ​മു​പ​യോ​ഗി​ച്ചാ​ണ് ഇ​ന്ന​ലെ നി​ര​പ്പാ​ക്കി​ക്കൊ​ടു​ത്ത​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഭൂ​മി നി​ര​പ്പാ​ക്കു​ന്നു​വെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് റ​പ​സി​ഡ​ന്‍റ് പ​റ​യു​ന്ന​ത്. മ​ണ്ണ് മാ​ന്തി യ​ന്ത്ര​മു​പ​യോ​ഗി​ച്ച് ത​റ നി​ര​പ്പാ​ക്കാ​ൻ മൂ​വ്വാ​യി​ര​ത്തി​ല​ധി​കം രൂ​പ വീ​തം ഓ​രോ കു​ടും​ബ​ത്തി​നു​മാ​യി​ട്ടു​ണ്ട്. ഇ​ന്‍റ​ർ ലോ​ക്ക് ഇ​ഷ്ടി​ക ഉ​പ​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ ആ​ദി​വാ​സി​ക​ൾ പ​രാ​തി ഉ​ന്ന​യി​ച്ച​പ്പോ​ൾ ചെ​ങ്ക​ല്ലു​കൊ​ണ്ട് ഭി​ത്തി നി​ർ​മാ​ണം ന​ട​ത്താം എ​ന്നാ​ൽ തേ​പ്പ് ന​ട​ത്തി​ല്ലെ​ന്നാ​ണ് ക​രാ​റു​കാ​ര​ൻ കോ​ള​നി​ക്കാ​രോ​ട് പ​റ​ഞ്ഞ​ത്.
ഏ​ഴ് ല​ക്ഷം രൂ​പ​യ്ക്ക് എ​ഴു​നൂ​റ് സ്ക്വ​യ​ർ മീ​റ്റ​റി​ലു​ള്ള വീ​ട് നി​ർ​മി​ക്കാ​മെ​ന്നി​രി​ക്കെ​യാ​ണ് ക​ണ്ണം​കു​ണ്ടി​ൽ ത​ട്ടി​പ്പ് ന​ട​ക്കാ​ൻ പോ​കു​ന്ന​ത്. വീ​ട് നി​ർ​മാ​ണ​ത്തി​ന് മു​ൻ​പ് ഊ​രു​കൂ​ട്ടം കൂ​ടി​യ​ത് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു. ത​ങ്ങ​ൾ​ക്ക് കോ​ണ്‍​ക്രീ​റ്റ്് വീ​ട് വേ​ണ​മെ​ന്ന ആ​വ​ശ്യം കോ​ള​നി​ക്കാ​ർ ഊ​രു​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ കോ​ണ്‍​ക്രി​റ്റ് വീ​ടു​ക​ൾ ചോ​ർ​ന്നൊ​ലി​ക്കു​മെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് അ​ധി​കൃ​ത​ർ ആ​ദി​വാ​സി​ക​ളെ പി​ൻ​തി​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഊ​രു​കൂ​ട്ട​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് മു​ഴു​വ​ൻ അം​ഗ​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യം മാ​നി​ക്കാ​തെ​യാ​ണ് പ്ര​സി​ഡ​ന്‍റ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്ന് ആ​ദി​വാ​സി​ക​ൾ പ​റ​യു​ന്നു. അ​ർ​ഹ​രാ​യ ആ​ളു​ക​ൾ നി​ല​നി​ൽ​ക്കെ അ​ന​ർ​ഹ​രാ​യ വൈ​ലാ​ശേ​രി കോ​ള​നി​യി​ലെ എ​ട്ട് കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​ത്യേ​ക താ​ത്പ​ര്യ​പ്ര​കാ​രം ക​ണ്ണം​കു​ണ്ടി​ൽ വീ​ടു​ക​ൾ അ​നു​വ​ദി​ച്ച​താ​യും ആ​ക്ഷേ​പ​മു​ണ്ട്.
പ്ര​ള​യ​ത്തി​ൽ സ​ർ​വ്വ​തും ന​ഷ്ട​പ്പെ​ട്ട മ​തി​ൽ​മൂ​ല കോ​ള​നി​ക്കാ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ഇ​തു​വ​രെ പൂ​ർ​ണ​മാ​യി ല​ഭി​ച്ചി​ട്ടു​മി​ല്ല. സ്വ​കാ​ര്യ ക​രാ​റു​കാ​ർ ജി​ല്ല​യി​ൽ ആ​ദി​വാ​സി​ക​ൾ​ക്കാ​യി നി​ർ​മി​ച്ച വീ​ടു​ക​ൾ ഭൂ​രി​ഭാ​ഗ​വും ചോ​ർ​ന്നൊ​ലി​ക്കു​ക​യാ​ണ്. പ്രളയദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ന് കോ​ള​നി​ക​ളി​ൽ എ​ത്തി​യ​വ​രോ​ട് ആ​ദി​വാ​സി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത് വീ​ടു​ക​ളു​ടെ ചോ​ർ​ച്ച​യി​ൽ നി​ന്ന് ര​ക്ഷ​പെ​ടാ​നു​ള്ള ടാ​ർ​പോ​ളി​ൻ ഷീ​റ്റു​ക​ളാ​യി​രു​ന്നു. എ​ട്ട് വ​ർ​ഷം ക​ഴി​യാ​തെ വീ​ടു​ക​ൾ​ക്ക് റി​പ്പ​യ​റിം​ഗോ, പ​ന്ത്ര​ണ്ട് വ​ർ​ഷം ക​ഴി​യാ​തെ പു​തി​യ വീ​ടു​ക​ളോ ല​ഭി​ക്കി​ല്ലെ​ന്നി​രി​ക്കെ ആ​ദി​വാ​സി​ക​ളു​ടെ അ​റി​വി​ല്ലാ​യ്മ മു​ത​ലെ​ടു​ത്ത് അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന ത​ട്ടി​പ്പി​നെ​തി​രെ പ​ട​യ​ണി കൂ​ട്ടാ​യ്മ, ആ​ദി​വാ​സി ദ​ളി​ത് ഐ​ക്യം എ​ന്നി​വ​ർ സ​മ​ര​ത്തി​നു​ള​ള ത​യാ​റെ​ടു​പ്പി​ലാ​ണ്.