കേ​ര​ള ബാ​ങ്ക്: ഡി​ബി​ഇ​എ​ഫ് പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Wednesday, October 16, 2019 12:23 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ലാ ബാ​ങ്ക്, കേ​ര​ളാ ബാ​ങ്കി​ൽ ല​യി​ക്കാ​തെ മാ​റി നി​ന്നാ​ൽ ബാ​ങ്കി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന നാ​നൂ​റി​ൽ​പ​രം ജീ​വ​ന​ക്കാ​രും ജി​ല്ല​യി​ലെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​വും ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​യെ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്നു ഡി​സ്ട്രി​ക്്്ട് ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ (കേ​ര​ള) ബെ​ഫി (ഡി​ബി​എ​ഫ്ഇ) ജി​ല്ലാ ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​നാ​ൽ ജി​ല്ല​യി​ലെ യു​ഡി​എ​ഫ് നേ​തൃ​ത്വം യ​ഥാ​ർ​ഥ്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി ശ​രി​യാ​യ നി​ല​പാ​ടി​ലേ​ക്കു വ​ര​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള ബാ​ങ്കി​ന്‍റെ ആ​വ​ശ്യ​ക​ത​യെ സം​ബ​ന്ധി​ച്ചു ജി​ല്ല​യി​ൽ പ്ര​ചാ​ര​ണ, പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​ട​ത്താ​നും ജി​ല്ലാ​ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ആ​ദ്യ​പ​ടി​യാ​യി 21ന് ​ബാ​ങ്കി​ന്‍റെ മ​ല​പ്പു​റ​ത്തെ ഹെ​ഡ് ഓ​ഫീ​സി​നു മു​ന്നി​ൽ കൂ​ട്ട​ഉ​പ​വാ​സം ന​ട​ത്തും. 26ന് ​ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ​ഹ​കാ​രി​ക​ളെ​യും സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ​യും ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രെ​യും സ​ർ​വീ​സ് സം​ഘ​ട​ന​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ജ​ന​കീ​യ ക​ണ്‍​വ​ൻ​ഷ​നും ന​ട​ത്തും. 13 ജി​ല്ലാ​സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളും സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ല​യി​ച്ചു കേ​ര​ള ബാ​ങ്ക് എ​ന്ന പു​തി​യ ബാ​ങ്ക് രൂ​പീ​ക​രി​ക്കു​ന്ന​തി​നു റി​സ​ർ​വ് ബാ​ങ്കി​ന്‍റെ അ​ന്തി​മ അ​നു​മ​തി സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ല​ഭി​ച്ചു​ക​ഴി​ഞ്ഞു. കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ​ത്തോ​ടെ ജി​ല്ലാ ബാ​ങ്കു​ക​ൾ കാ​ല​ഹ​ര​ണ​പ്പെ​ട്ട ജി​ല്ലാ ബാ​ങ്കു​ക​ളാ​യി മാ​റു​മെ​ന്നാ​ണ് നി​ല​വി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യ കേ​ര​ള സ​ഹ​ക​ര​ണ നി​യ​മ​ത്തി​ലു​ള്ള​ത്. മ​ല​പ്പു​റം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് മാ​ത്രം കേ​ര​ള​ബാ​ങ്കി​ൽ ല​യി​ക്കു​ന്ന​തി​നു വി​രു​ദ്ധ​മാ​യ നി​ല​പാ​ട് ആ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ല​യ​ന തീ​രു​മാ​ന​ത്തി​നു ര​ണ്ടു ത​വ​ണ ജ​ന​റ​ൽ ബോ​ഡി ചേ​ർ​ന്നു അ​വ​സ​രം ല​ഭി​ച്ച​പ്പോ​ഴും യു​ഡി​എ​ഫ് നി​ല​പാ​ട് തു​ട​രു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം നി​ർ​ദി​ഷ്ട കേ​ര​ള ബാ​ങ്കി​നു അ​നു​മ​തി ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ മ​ല​പ്പു​റം ജി​ല്ലാ ബാ​ങ്ക് മാ​ത്രം മാ​റി നി​ൽ​ക്കു​ക​യി​ല്ലെ​ന്നു യു​ഡി​എ​ഫ് നേ​തൃ​ത്വം പ​ര​സ്യ​മാ​യി പ​റ​യു​ക​യും ജീ​വ​ന​ക്കാ​ർ​ക്കു ഉ​റ​പ്പു​ന​ൽ​കി​യ​തു​മാ​ണെ​ന്നു ഡി​ബി​ഇ​എ​ഫ് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സെ​ക്ര​ട്ട​റി പി. ​അ​ലി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.​വി.​വി. ആ​ന​ന്ദ​ൻ, എ.​കെ മോ​ഹ​ൻ​ദാ​സ്, കെ.​കെ അ​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.