ക​നോ​ലി തൂ​ക്കു​പാ​ലം: ഗ്ലാ​സ്പാ​ല​മാ​ക്കാ​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ന്നു
Wednesday, October 16, 2019 12:23 AM IST
നി​ല​ന്പൂ​ർ: ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ നി​ല​ന്പൂ​രി​ലെ ക​നോ​ലി പ്ലോ​ട്ടി​ലേ​ക്കു​ള്ള തൂ​ക്കു​പാ​ലം ഗ്ലാ​സ് തൂ​ക്കു​പാ​ല​മാ​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത വ​നം വ​കു​പ്പ് പ​രി​ശോ​ധി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​രി​ന് പ​ദ്ധ​തി നി​ർ​ദേ​ശം ന​ൽ​കി.
ഇ​തി​ന് അ​നു​മ​തി ല​ഭി​ച്ചാൽ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര രം​ഗ​ത്ത് വ​ൻ​കു​തി​ച്ചു ചാ​ട്ട​ത്തി​ന് കാ​ര​ണ​മാ​കും. കൂ​ടു​ത​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നും വ​നം വ​കു​പ്പി​ന്‍റെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​നോ​ലി പ്ലോ​ട്ടി​ലേ​ക്കു​ള്ള തൂ​ക്കു​പാ​ലം ത​ക​ർ​ന്നി​രു​ന്നു.
ഇ​ത് പു​ന​ർ നി​ർ​മി​ക്കു​ന്ന​തി​നാ​യി 68 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി അ​ട​ങ്ക​ലാ​ണ് നി​ർ​മാ​ണ ക​ന്പ​നി​യാ​യ ക​ണ്ണൂ​ർ സി​ൽ​ക്ക് വ​നം വ​കു​പ്പി​ന് സ​മ​ർ​പ്പി​ച്ച​ത്. ഇ​ത് സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​ക്കാ​യി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. തൂ​ക്കു​പാ​ല​ത്തി​ന്‍റെ പു​ന​ർ നി​ർ​മാ​ണം ന​ട​ക്കു​ന്പോ​ൾ ത​ന്നെ ഗ്ലാ​സ് തൂ​ക്കു​പാ​ല​മാ​യി മാ​റ്റാ​ൻ ക​ഴി​യു​മോ എ​ന്നാ​ണ് നോ​ക്കു​ന്ന​ത്. നി​ല​ന്പൂ​രി​ലെ തൂ​ക്കു​പാ​ലം വ​ള​രെ നീ​ളം കൂ​ടി​യ​താ​യ​തി​നാ​ൽ ഇ​ത്ര​യും വ​ലി​യ ഗ്ലാ​സ് തൂ​ക്കു​പാ​ലം ത്തിന്‍റെ സാ​ധ്യ​ത പ​ഠ​ന​ വി​ധേ​യ​മാ​ക്കേ​ണ്ട​തു​ണ്ട്.
2008-ലാ​ണ് നി​ല​ന്പൂ​ർ ക​നോ​ലി പ്ലോ​ട്ടി​ലേ​ക്കു​ള്ള തൂ​ക്കു​പാ​ല​ത്തി​ലൂ​ടെ സ​ഞ്ചാ​രി​ക​ളെ അ​നു​വ​ദി​ച്ച​ത്. നി​ർ​മാ​ണം ക​ഴി​ഞ്ഞ് പ​ത്തു വ​ർ​ഷ​ത്തി​ല​ധി​മാ​യ​തി​നാ​ൽ പാ​ലം പു​തു​ക്കി നി​ർ​മി​ക്ക​ണ​മെ​ന്ന് വ​നം വ​കു​പ്പ് ത​ന്നെ സ​ർ​ക്കാ​രി​ലേ​ക്ക് പ​ദ്ധ​തി സ​മ​ർ​പ്പി​ച്ചി​രു​ന്നു. 80 ല​ക്ഷം രൂ​പ​യാ​ണ് അ​ട​ങ്ക​ൽ ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.
അ​തി​നി​ട​യി​ലാ​ണ് ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ തൂ​ക്കു​പാ​ലം ത​ക​ർ​ന്ന​ത്. ഇ​തോ​ടെ ക​നോ​ലി പ്ളോ​ട്ടി​ലേ​ക്ക് പോ​കാ​ൻ വ​ഴി​യി​ല്ലാ​താ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ടൂ​റി​സം പ​ദ്ധ​തി​യു​ടെ വി​ക​സ​ന സാ​ധ്യ​ത​ക​ൾ മു​ന്നി​ൽ ക​ണ്ട് പ്ലോ​ട്ടി​ലേ​ക്ക് ബോ​ട്ടു സാ​വ​രി ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം ന​ട​ത്തി​യ​ത്. പ​ദ്ധ​തി​യു​ടെ അ​വ​സാ​ന അ​നു​മ​തി 22-ന് ​ചേ​രു​ന്ന ഫോ​റ​സ്റ്റ് ഡ​വ​ല​പ്പ്മെ​ന്‍റ് ഏ​ജ​ൻ​സി(​എ​ഫ്ഡി​എ)​യു​ടെ യോ​ഗ​ത്തി​ലെ ല​ഭി​ക്കു. ബോ​ട്ട് സ​ർ​വീ​സ് ന​ട​ത്താ​ൻ മൂ​ന്ന് പേ​ർ ത​യ്യാ​റാ​യി വ​ന്നി​ട്ടു​ണ്ട്.
ക​ണ്ണൂ​ർ പ​റ​ശ്ശി​നി​ക്ക​ട​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​വ​ർ​ക്ക് പു​റ​മെ ബേ​പ്പൂ​ർ, പൊ​ന്നാ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ ബോ​ട്ട് സ​ർ​വീ​സ് ന​ട​ത്തി പ​രി​ച​യ​മു​ള്ള​വ​രാ​ണ് ത​യാ​റാ​യി വ​ന്ന​ത്.
ബോ​ട്ട് സ​ർ​വീ​സി​ന്‍റെ ന​ട​ത്തി​പ്പ് സ്വ​കാ​ര്യ​മേ​ഖ​ല​ക്കാ​യി​രി​ക്കും. കു​റ​ഞ്ഞ നി​ര​ക്ക് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​വ​ർ​ക്കാ​യി​രി​ക്കും അ​നു​മ​തി ല​ഭി​ക്കു​ക. ജെ​ട്ടി​യും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും വ​നം വ​കു​പ്പ് ക്ര​മീ​ക​രി​ക്കും.