ആ​ർ​ടി​എ യോ​ഗം: പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കു​ന്ന​തി​നു 18 അ​പേ​ക്ഷ​കൾ പ​രി​ഗ​ണി​ച്ചു
Wednesday, October 16, 2019 12:23 AM IST
മ​ല​പ്പു​റം: റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോ​റ​ിറ്റി​യു​ടെ യോ​ഗം ജി​ല്ലാ​ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്നു. ജി​ല്ല​യി​ലെ ബ​സു​ക​ൾ​ക്കു റൂ​ട്ട് പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു 18 അ​പേ​ക്ഷ​ക​ൾ യോ​ഗ​ത്തി​ൽ പ​രി​ഗ​ണി​ച്ചു. ബ​സ് റൂ​ട്ട് മാ​റ്റ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള 17 അ​പേ​ക്ഷ​ക​ളും പ​രി​ഗ​ണി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ട്രാ​ഫി​ക് പ​രി​ഷ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​ശ്ന​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ അ​റി​യി​ച്ചു. മേ​ലാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മേ​ലാ​റ്റൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ ത​റ​യി​ൽ, ജെ.​എ​ൻ റോ​ഡ് ബ​സ്‌സ്റ്റാ​ൻ​ഡ് തു​ട​ങ്ങി​യ​വ​യു​ടെ അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. ജെഎ​ൻ റോ​ഡ് ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ജ​നു​വ​രിയിൽ പൂ​ർ​ത്തി​യാ​കു​മെ​ന്നു ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. മേ​ലാ​റ്റൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ ത​റ​യി​ൽ ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വ​യു​ടെ അ​നു​മ​തി തു​ട​ർ​ന്നു വ​രു​ന്ന യോ​ഗ​ങ്ങ​ളി​ൽ ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ക്കും. മ​ങ്ക​ട നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ട്ടു ബ​സ് സ്റ്റോ​പ്പു​ക​ളു​ടെ അ​നു​മ​തി​ക്കാ​യു​ള്ള അ​പേ​ക്ഷ​ക​ളും യോ​ഗം പ​രി​ഗ​ണി​ച്ചു. പാ​ല​ക്കാ​ത്ത​ടം, കാ​ഞ്ഞി​ര​പ്പ​ടി, ക​ട​ന്ന​മ​ണ്ണ പ​ഞ്ചാ​യ​ത്ത് പ​ടി, ഉ​ള്ളാ​ട്ടി​ൽ​പ്പ​ടി, വ​ള്ളി​ക്കാ​പ്പ​റ്റ, പൂ​ഴി​ക്കു​ന്ന്, തി​രൂ​ർ​ക്കാ​ട് ജംം​ഗ്ഷ​ൻ, രാ​മ​പു​ര​ത്ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ൻ​വ​ശം, ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ എ​ട്ടു ബ​സ് സ്റ്റോ​പ്പു​ക​ളു​ടെ അ​നു​മ​തി​ക്കാ​യു​ള്ള അ​പേ​ക്ഷ​ക​ളാ​ണ് യോ​ഗ​ത്തി​ൽ പ​രി​ഗ​ണി​ച്ച​ത്. ബ​സ് സ​ർ​വീ​സു​ക​ളു​ടെ പെ​ർ​മി​റ്റി​ന്‍റെ കാ​ലാ​വ​ധി പു​തു​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ളും ബ​സ് സ​ർ​വീ​സ് പു​ന:​സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ​ക​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. സ​ർ​വീ​സ് നി​ർ​ത്താ​ലാ​ക്കി​യ ഒ​ന്പ​തു ബ​സു​ക​ൾ​ക്കെ​തി​രേ പൊ​തു​ജ​ന​ങ്ങ​ൾ ന​ൽ​കി​യ പ​രാ​തി​ക​ളും യോ​ഗം പ​രി​ഗ​ണി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ്് മേ​ധാ​വി യു.​അ​ബ്ദു​ൾ​ക​രീം, ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ എം.​സു​രേ​ഷ്, ആ​ർ​ടി​ഒ അ​നൂ​പ് വ​ർ​ക്കി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.