എ​ൻ​ട്ര​ൻ​സ് കോ​ച്ചി​ംഗിനു ധ​ന​സ​ഹാ​യം
Wednesday, October 16, 2019 12:25 AM IST
മ​ല​പ്പു​റം: പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മെ​ഡി​ക്ക​ൽ, എ​ൻ​ജി​നിയ​റിം​ഗ്് എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​നാ​യി ധ​ന​സ​ഹാ​യ​ത്തി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു.2019 മാ​ർ​ച്ചി​ലെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ്, എ, ​ബി-​പ്ല​സ് നേ​ടി​യ​വ​രും, സ​യ​ൻ​സ് ഗ്രൂ​പ്പെ​ടു​ത്ത് പ്ല​സ്വ​ണി​നു പ​ഠി​ക്കു​ന്ന​വ​രു​മാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. ര​ണ്ടു വ​ർ​ഷം വ​കു​പ്പി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള പ്ര​മു​ഖ കോ​ച്ചി​ങ്ങ് സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശീ​ല​ന​ത്തി​നു ചേ​രു​ന്ന വി​ദ്യാ​ർ​ഥി​ക്ക് പ്ര​തി​വ​ർ​ഷം 10,000 രൂ​പ നി​ര​ക്കി​ൽ 20,000 രൂ​പ​യാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്.
താ​ത്പ​ര്യ​മു​ള്ള​വ​ർ നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ​യൊ​ടെ​പ്പം രേ​ഖ​ക​ൾ സ​ഹി​തം 31 ന​കം ബ​ന്ധ​പ്പെ​ട്ട ബ്ലോ​ക്ക്, ന​ഗ​ര​സ​ഭ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ​മാ​ർ​ക്കു സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷാ ഫോം ​ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സു​ക​ളി​ലും, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ലും ല​ഭി​ക്കും.