വാ​ർ​ഷി​കാ​ഘോ​ഷം സംഘടിപ്പിച്ചു
Wednesday, October 16, 2019 12:25 AM IST
നി​ല​ന്പൂ​ർ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വ​നി​താ വി​ംഗ് നി​ല​ന്പൂ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി വാ​ർ​ഷി​ക ദി​നാ​ഘോ​ഷ​വും പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​രെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും ന​ട​ത്തി. നി​ല​ന്പൂ​ർ വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങ് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷേ​ർ​ളി വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ കു​ഞ്ഞു​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​യാ​യി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞാ​വു ഹാ​ജി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ള​ൽ മി​ക​വു പു​ല​ർ​ത്തി​യ ആ​റു പേ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വ​നി​താ വി​ങ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ ക​ട​വ​ത്ത്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി കു​ഞ്ഞു​മു​ഹ​മ്മ​ദ്, ലി​സി സി​സ​ബെ​ല്ല, അ​ക്രം ചൂ​ണ്ട​യി​ൽ, ടോ​മി ചെ​ഞ്ചേ​രി, ഹ​ക്കീം ച​ങ്ക​ര​ത്ത്, നൗ​ഫ​ൽ എ​ട​ക്ക​ര, ഫൈ​സ​ൽ ചേ​ലോ​ട​ത്ത്, ഹ​ഫ്സ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.