ദൃ​ഷ്ടി: പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Wednesday, October 16, 2019 12:25 AM IST
മ​ല​പ്പു​റം: ഹ​രി​ത കേ​ര​ള​മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഡി​ജി​റ്റ​ൽ ആ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​ത ദൃ​ഷ്ടി മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പ​രി​ശീ​ല​നം ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചു. ജ​ല സം​ര​ക്ഷ​ണം, ശു​ചി​ത്വ​മാ​ലി​ന്യ സം​സ്ക​ര​ണം, കൃ​ഷി എ​ന്നീ മേ​ഖ​ല​ക​ളി​ലെ പ്രൊ​ജ​ക്ടു​ക​ളാ​ണ് ഡോ​ക്യു​മെ​ന്‍റ് ചെ​യ്യു​ന്ന​ത്. അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ പ്ര​വൃ​ത്തി ന​ട​പ്പാ​ക്കു​ന്ന ലോ​ക്കേ​ഷ​നി​ൽ ത​ന്നെ അ​പ്് ലോ​ഡ് ചെ​യ്യും. ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് കേ​ര​ള​യാ​ണ് ഇ​വ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.
ജി​ല്ല​യി​ൽ 15 ബ്ലോ​ക്കി​ലും ആ​സൂ​ത്ര​ണ സ​മി​തി സെ​ക്ര​ട്ട​റി​യ​റ്റ് ഹാ​ളി​ലും ന​ട​ക്കു​ന്ന പ​രി​ശീ​ല​നം 19ന് ​സ​മാ​പി​ക്കും. സെ​ക്ര​ട്ട​റി, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി, എ​ൻ​ജീ​നി​യ​ർ, കൃ​ഷി ഓ​ഫീ​സ​ർ, വി​ല്ലേ​ജ് എ​ക്സ​റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ, തൊ​ഴി​ലു​റ​പ്പ് എ​ൻ​ജി​നീ​യ​ർ, ഐ.​കെ.​എം ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് തു​ട​ങ്ങി​യ​വ​രാ​ണ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ആ​സൂ​ത്ര​ണ സ​മി​തി സെ​ക്ര​ട്ട​റി​യ​റ്റി​ൽ ന​ട​ന്ന പ​രി​ശീ​ല​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സ​ലീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം റ​ഷീ​ദ്, എ.​ശ്രീ​ധ​ര​ൻ, എം.​പി രാ​ജ​ൻ, ടി.​ആ​യി​ഷ നു​സ്ര​ത്ത്, എ​ൻ.​രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സെ​ടു​ത്തു.