എ​ട​പ്പാ​ൾ, ച​ങ്ങ​രം​കു​ളം മേ​ഖ​ല​യി​ൽ മോ​ഷ​ണം പെ​രു​കു​ന്നു ; അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘം
Wednesday, October 16, 2019 12:25 AM IST
ച​ങ്ങ​രം​കു​ളം: എ​ട​പ്പാ​ൾ, ച​ങ്ങ​രം​കു​ളം മേ​ഖ​ല​യി​ൽ മോ​ഷ​ണം പെ​രു​കു​ന്നു. ക്ഷേ​ത്ര ഭ​ണ്ഡാ​രം ക​വ​ർ​ച്ച​യും വീ​ടു​ക​ളി​ൽ ക​യ​റി​യു​ള്ള മോ​ഷ​ണ​വു​മാ​ണ് പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യ​ത്. ബൈ​ക്കി​ലെ​ത്തി മാ​ല ക​വ​രു​ന്ന സം​ഘ​ങ്ങ​ളും മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​ണ്. എ​ട​പ്പാ​ൾ, പാ​ല​പ്ര, ച​ങ്ങ​രം​കു​ളം, ക​ല്ലൂ​ർ​മ്മ, ന​ന്നം​മു​ക്ക്, കാ​ഞ്ഞൂ​ർ, മൂ​ക്കു​ത​ല ക​ക്കി​ടി​പ്പു​റം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ മോ​ഷ​ണം ന​ട​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം ന​ര​ണി​പ്പു​ഴ​യി​ൽ വീ​ട്ടി​ലെത്തിയ മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പതിഞ്ഞി​ട്ടു​ണ്ട്. വീ​ട്ടു​കാ​ർ ദൃ​ശ്യം പോ​ലീ​സി​ന് കൈ​മാ​റി​യ​തോ​ടെ ഇ​യാ​ളെ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ മൂ​ക്കു​ത​ല ക്ഷേ​ത്ര​ത്തി​ലും കീ​ഴേ​ക്കാ​വി​ലും ക​ള്ള​ൻ ക​യ​റി ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് മൂ​ക്കു​ത​ല​യി​ൽ വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യു​ടെ പാ​ദ​സ​രം ക​വ​ർ​ന്ന​ത്. ചി​ല വീ​ടു​ക​ളി​ലെ ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച് പാ​തി വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച​തും അ​ടു​ത്തി​ടെ​യാ​ണ്.
എ​ട​പ്പാ​ൾ ന​ടു​വ​ട്ട​ത്തും കാ​ല​ടി​ത്ത​റ​യി​ലും പ​ത്തോ​ളം വീ​ടു​ക​ളി​ൽ ക​ള്ള​ൻ ക​യ​റി​യ സം​ഭ​വ​വും ആ​ഴ്ച​ക​ൾ​ക്ക് മു​ന്പ് ന​ട​ന്നി​രു​ന്നു. എ​ട​പ്പാ​ൾ ത​ട്ടാ​ൻ​പ​ടി​യി​ൽ ബൈ​ക്കി​ലെ​ത്തി മാ​ല ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പി​ടി​കൂ​ടി​യെ​ങ്കി​ലും കൂ​ട്ട് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നാ​യി​ല്ല. തു​ട​ർ​ച്ച​യാ​യ മോ​ഷ​ണ​ങ്ങ​ൾ പോ​ലീ​സി​നെ​യും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.
പ്ര​ദേ​ശ​ത്തെ മോ​ഷ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ച​ങ്ങ​രം​കു​ളം എ​സ്ഐ മ​നോ​ജ്കു​മാ​ർ പ​റ​ഞ്ഞു. സ​മാ​ന​മാ​യ കേ​സു​ക​ളി​ൽ അ​ടു​ത്തി​ടെ ജ​യി​ൽ​ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ പ്ര​തി​ക​ളെ ചു​റ്റി​പ്പ​റ്റി​യും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​സ്ഐ പ​റ​ഞ്ഞു.