ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Wednesday, October 16, 2019 12:25 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യൻ സം​ഘ​ടി​പ്പി​ക്കു​ന്ന സി​ബി​എ​സ്ഇ ജി​ല്ലാ സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ലെ സ്റ്റേ​ജി​ത​ര ഇ​ന​ങ്ങ​ൾ 19, 20 തി​യ​തി​ക​ളി​ൽ തി​രൂ​ർ ബെ​ഞ്ച്മാ​ർ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലും ക​ലോ​ത്സ​വം 26, 27 തി​യ​തി​ക​ളി​ൽ പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും സം​ഘ​ടി​പ്പി​ക്കും. സ​ഹോ​ദ​യ അം​ഗ​ങ്ങ​ളാ​യ മ​ല​പ്പു​റം ജി​ല്ല​യി​ലെ 62 സ്കൂ​ളു​ക​ളി​ൽ നി​ന്നു 5000 കു​രു​ന്നു​ക​ൾ വി​വി​ധ​യി​ന​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന ക​ലാ മാ​മാ​ങ്ക​ത്തി​ന്‍റെ ലോ​ഗോ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് രീ​ഷ്മ ര​മേ​ശ​ൻ പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ഫാ. ​ജോ​സ് ക​ള​ത്തി​പ്പ​റ​ന്പി​ലി​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. സ​ഹോ​ദ​യ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ൾ​നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി പി. ​മി​ത്രാ​ജ് ആ​ണ് ക​ലോ​ത്സ​വ ലോ​ഗോ രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. ഭാ​ര​വാ​ഹി​ക​ളാ​യ എം. ​ജൗ​ഹ​ർ, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഷം​ല യു. ​സ​ലിം, ക​ണ്‍​വീ​ന​ർ പി. ​മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫോ​ണ്‍: 9847665490.