വ​ട്ട​പ്പാ​റ വ​ള​വി​ൽ റോ​ഡ് ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്താൻ ഭൂ​സ​ർ​വേ
Wednesday, October 16, 2019 12:27 AM IST
വ​ളാ​ഞ്ചേ​രി: വ​ട്ട​പ്പാ​റ വ​ള​വ് അ​പ​ക​ട നി​വാ​ര​ണം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് പ്ര​ഫ.​ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു. റോ​ഡി​ന്‍റെ ഘ​ട​ന​യി​ൽ അ​ടി​യ​ന്തര​മാ​യി മാ​റ്റം വ​രു​ത്താൻ ഭൂ​സ​ർ​വേ ന​ട​ത്തും.
റോ​ഡി​ൽ ബ​ഹു​ഭാ​ഷ​യി​ലു​ള്ള സൂ​ച​ന ബോ​ർ​ഡു​ക​ൾ, സി​ഗ്ന​ലു​ക​ൾ, ലൈ​റ്റു​ക​ൾ, സി​സി​ടി​വി എ​ന്നി​വ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പി​ക്കും. കേ​ടു​വ​ന്ന ലൈ​റ്റ് ന​ന്നാ​ക്കും.
ഐ​ഒ​സി​യി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ നി​ർ​ബ​ന്ധ​മാ​യും ര​ണ്ട് ഡ്രൈ​വ​ർ​മാ​ർ ഉ​ണ്ടെ​ന്നും പ​രി​ശീ​ല​നം നേ​ടി​യ ഡ്രൈ​വ​ർ​മാ​രാ​ണ് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് എ​ന്നും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും.
ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ന് മോ​ട്ടോ​ർ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ജോ​യി​ന്‍റ് ആ​ർ​ടി​ഒ അ​റി​യി​ച്ചു.
വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭാ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ.​റു​ഫീ​ന, വൈ​സ് ചെ​യ​ർ​മാ​ൻ കെ.​എം.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ടി.​പി. അ​ബ്ദു​ൽ ഗ​ഫൂ​ർ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി.​എ​ൻ.​പു​രു​ഷോ​ത്ത​മ​ൻ, തി​രൂ​ർ ത​ഹ​സി​ൽ​ദാ​ർ ടി.​മു​ര​ളി, തി​രൂ​ർ ജോ.​ആ​ർ​ടി​ഒ എം. ​അ​ൻ​വ​ർ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി പി.​സു​നി​ൽ​കു​മാ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ സ​ലാം വ​ളാ​ഞ്ചേ​രി, പ​റ​ശ്ശേ​രി അ​സൈ​നാ​ർ, എ​ൻ.​വേ​ണ​ഗോ​പാ​ൽ, പി.​ജ​യ​പ്ര​കാ​ശ്, പി.​പി.​ഗ​ണേ​ഷ​ൻ, വ​ളാ​ഞ്ചേ​രി എ​സ്ഐ കെ.​ആ​ർ.​ര​ഞ്ജി​ത്ത്, ഹൈ​വേ എ​സ്ഐ അ​ജ​യ​ൻ എം.​ആ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജ​യ​ശ​ങ്ക​ർ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​ർ, ഹൈ​വേ പോ​ലീ​സ്, മോ​ട്ടോ​ർ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്, റ​വ​ന്യു, പി.​ഡ​ബ്ല്യു​ഡി ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.