155 റി​സോ​ഴ്സ് ടീ​ച്ച​ർ​മാ​രെ നി​യ​മി​ക്കു​ന്നു
Thursday, October 17, 2019 12:25 AM IST
മ​ല​പ്പു​റം: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ അ​നു​രൂ​പീ​ക​ര​ണ​ന​ത്തി​നാ​യി സ​മ​ഗ്ര​ശി​ക്ഷാ​കേ​ര​ള 155 റി​സോ​ഴ്സ് അ​ധ്യാ​പ​ക​രെ ജി​ല്ല​യി​ൽ നി​യ​മി​ക്കു​ന്നു. എ​ലി​മെ​ന്‍റ​റി വി​ഭാ​ഗ​ത്തി​ൽ 71 ഒ​ഴി​വും സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 84 ഒ​ഴി​വു​മാ​ണു​ള്ള​ത്. ജി​ല്ല​യി​ലെ 15 ബി​ആ​ർ​സി​ക​ളി​ലാ​യാ​ണ് ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. യോ​ഗ്യ​ത. എ​ലി​മെ​ന്‍റ​റി റി​സോ​ഴ്സ് ടീ​ച്ച​ർ (പ്ല​സ്ടു, ഡി​പ്ലോ​മ ഇ​ൻ സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ), സെ​ക്ക​ൻ​ഡ​റി റി​സോ​ഴ്സ്് ടീ​ച്ച​ർ (ബി​രു​ദം, ബി.​എ​ഡ്, സ്പെ​ഷ​ൽ ബി.​എ​ഡ്, സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡി​പ്ലോ​മ). താ​ത്പ​ര്യ​മു​ള്ള​വ​ർ മ​ല​പ്പു​റം കോ​ട്ട​പ്പ​ടി ജി​ല്ലാ ഓ​ഫീ​സി​ൽ 29ന് ​രാ​വി​ലെ പ​ത്തി​നു ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​നു അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്, ആ​ർ​സി​ഐ ര​ജി​സ്ട്രേ​ഷ​ൻ, എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0483 2735315, 0483 2736953.

മാ​ധ്യ​മ​അ​വ​ബോ​ധ ക്ലാ​സ് ന​ട​ത്തി

പെ​രി​ന്ത​ൽ​മ​ണ്ണ: ഐ​എ​സ്എ​സ് ബി​എ​ഡ് കോ​ള​ജ് സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ന്‍റ നേ​തൃ​ത്വ​ത്തി​ൽ ‘ശ്രാ​വ്യ​മാ​ധ്യ​മ​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ൾ’ ​എ​ന്ന വി​ഷ​യ​ത്തി​ൽ മാ​ധ്യ​മ അ​വ​ബോ​ധ ക്ലാ​സ് ന​ട​ത്തി. ആ​കാ​ശ​വാ​ണി മ​ഞ്ചേ​രി എ​ഫ്എം ഡ​യ​റ​ക്ട​ർ ഡി.​പ്ര​ദീ​പ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ സ​മ​ദ് മ​ങ്ക​ട, ഡോ.​ഷൗ​ക്ക​ത്ത് ഹു​സൈ​ൻ, ഡോ.​ബ​ബി​ത ജോ​സ​ഫ്, ലി​സ്ന, നി​ചി​ത്ര , ഐ​ശ്വ​ര്യ, ശ്യാം ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ഒ​ക്ടോ​ബ​ർ 16 ലോ​ക ഭ​ക്ഷ്യ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫു​ഡ് ഫെ​സ്റ്റ് മ​ത്സ​രം ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ൾ രു​ചി വൈ​വി​ധ്യ​ങ്ങ​ളോ​ടെ പ്ര​കൃ​തി​ദ​ത്ത​മാ​യ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളൊ​രു​ക്കി.അ​ധ്യാ​പ​ക​രാ​യ ഷാ​ഹി​ദ, ധ​ന്യ, ഹ​ലീ​മ എ​ന്നി​വ​ർ ഫു​ഡ് ഫെ​സ്റ്റ് വി​ധി നി​ർ​ണ​യം ന​ട​ത്തി.