വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്
Thursday, October 17, 2019 12:25 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മേ​ലാ​റ്റൂ​ർ - പി​ക്ക​പ്പ് വാ​ൻ മ​റി​ഞ്ഞ് മ​ക്ക​ര​പ്പ​റ​ന്പ് സ്വ​ദേ​ശി വേ​ങ്ങ​ശേ​രി വീ​ട്ടി​ൽ ബാ​സി​ത്ത് (24), ഇ​രി​ങ്ങാ​ട്ടി​രി സ്വ​ദേ​ശി കോ​ട്ട​യി​ൽ പു​ത്ത​ന​ഴി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് മു​ഹ്സി​ൻ (22), ക​ല്യാ​ണ​കാ​പ്പ് ബൈ​ക്ക് മ​റി​ഞ്ഞ് പ​യ്യ​നേ​ടം സ്വ​ദേ​ശി ക​ന്പ​ൻ​കോ​ട്ടി​ൽ വീ​ട്ടി​ൽ റി​യാ​സ് (38), ഒ​താ​യി ബൈ​ക്കു​ക​ൾ കൂ​ട്ടി​മു​ട്ടി ച​ന്ത​ക്കു​ന്ന് സ്വ​ദേ​ശി വ​യ​ല​പ്പ​ള്ളി വീ​ട്ടി​ൽ ഷ​ബി​ൻ (27), ക​ട്ടു​പ്പാ​റ ബൈ​ക്കു​ക​ൾ കൂ​ട്ടി​മു​ട്ടി ചു​ണ്ട​ന്പ​റ്റ സ്വ​ദേ​ശി വെ​ർ​ലി​ക്കാ​ട്ടി​ൽ ജിം​ഷാ​ദ് (21) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മൗ​ലാ​ന തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്ന്

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ലീ​ഗ​ഢ് മു​സ്ലിം യൂ​ണി​വേ​ഴ്സി​റ്റി സ്ഥാ​പ​ക​ൻ സ​ർ സ​യ്യി​ദ് അ​ഹ​മ്മ​ദ് ഖാ​ന്‍റെ ഇ​രു​നൂ​റ്റി​ര​ണ്ടാം ജന്മ​വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്നു മ​ല​പ്പു​റം കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും. വൈ​കി​ട്ട് 6.30ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങ് മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഫാ​ക്ക​ൽ​റ്റി മെ​ംബർ ഉ​മ​ർ ഒ.​ത​സ്നീം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​യി​ഷ, അ​ലി​ഗ​ഢ് പൂ​ർ​വ​വി​ദ്യാ​ർ​ഥി അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി പി.​സി.​മൊ​യ്തീ​ൻ, അ​ലി​ഗ​ഢ് മ​ല​പ്പു​റം കേ​ന്ദ്രം പൂ​ർ​വ​വി​ദ്യാ​ർ​ഥി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ദി​ൽ അ​സീ​സ്, മു​ഹ​മ്മ​ദ് ഷ​ക്കീ​ൽ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.