കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചു
Thursday, October 17, 2019 12:26 AM IST
എ​ട​ക്ക​ര: ക​വ​ള​പ്പാ​റ​യി​ലെ മു​ത്ത​പ്പ​ൻ​കു​ന്നി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചു. ക​രി​ന്പി​ൽ കു​ട്ട്യാ​ലി​യു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ഭൂ​ദാ​നം ഇ​രൂ​ൾ​കു​ന്നി​ൽ നി​ന്നു​മെ​ത്തി​യ 14 ആ​ന​ക​ള​ട​ങ്ങു​ന്ന കൂ​ട്ടം നാ​ശം വി​ത​ച്ച​ത്. വ​ന​ത്തി​ൽ നി​ന്നും കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള​ള ര​ണ്ട് എ​ക്ക​ർ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ അ​ന​ക്കൂ​ട്ടം 865 വാ​ഴ, 360 ചേ​ന, 800 ക​പ്പ, 50 ക​മു​കി​ൻ തൈ​ക​ൾ എ​ന്നി​വ ന​ശി​പ്പി​ച്ചു.
ഓ​ഗ​സ്റ്റ് എ​ട്ടി​നു​ണ്ടാ​യ ഉ​രു​ൾ പൊ​ട്ട​ലി​ൽ നാ​ശം വി​ത​ച്ച മു​ത്ത​പ്പ​ൻ​കു​ന്നി​നോ​ട് ചേ​ർ​ന്നാ​ണ് കു​ട്ട്യാ​ലി​യു​ടെ കൃ​ഷി​യി​ടം.
കു​ല​ച്ച വാ​ഴ​ക​ളാ​യി​രു​ന്നു അ​ധി​ക​വും. ഉ​രു​ൾ​പൊ​ട്ട​ലി​നെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് നി​ന്ന് ആ​ളു​ക​ൾ താ​മ​സം മാ​റ്റി​യി​രു​ന്നു. ഇ​തോ​ടെ ആ​ന​ക​ൾ​ക്ക് ഇ​വി​ടേ​ക്ക് എ​ത്താ​നു​ള​ള ത​ട​സ​ങ്ങ​ൾ ഒ​ഴി​വാ​യി. മു​ത്ത​പ്പ​ൻ​കു​ന്നി​ലെ അ​ധി​കം സ്ഥ​ല​ങ്ങ​ളി​ലും റ​ബ​ർ തോ​ട്ട​ങ്ങ​ളാ​ണ്. എ​ന്നാ​ൽ കു​ട്ട്യാ​ലി മാ​ത്ര​മാ​ണ് മ​റ്റ് കൃ​ഷി​കൾ ചെയ്യുന്നത്.
തോ​ട്ട​ത്തി​ന് ചു​റ്റും സ്ഥാ​പി​ച്ച സൗ​രോ​ർ​ജ വേ​ലി ത​ക​ർ​ത്താ​ണ് ആ​ന​ക്കൂ​ട്ടം എ​ത്തി​യ​ത്. പോ​ത്തു​ക​ല്ല് സ​ഹ​ക​ര​ണ ബാ​ങ്ക്, ഞെ​ട്ടി​ക്കു​ളം ഗ്രാ​മീ​ണ ബാ​ങ്കു​ക​ളി​ൽ നി​ന്നാ​യി മൂ​ന്ന് ല​ക്ഷം രൂ​പ വാ​യ്പ എ​ടു​ത്താ​ണ് കൃ​ഷി ഇ​റ​ക്കി​യ​ത്.
നാ​ല് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു​. പോ​ത്തു​ക​ല്ല് കൃ​ഷി ഓ​ഫീ​സ​ർ എം.​കെ.​ര​ജ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി.