വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ അ​ടി​പി​ടി
Thursday, October 17, 2019 12:26 AM IST
ക​രു​വാ​ര​ക്കു​ണ്ട്:​വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള അ​ടി​പി​ടി ഒ​ടു​വി​ൽ തെ​രു​വി​ലേ​ക്കു നീ​ണ്ടു. ക​രു​വാ​ര​ക്കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ അ​ടി​പി​ടി സ്കൂ​ൾ മൈ​താ​ന​വും ക​ട​ന്ന് നി​ല​ന്പൂ​ർ -പെ​രു​ന്പി​ലാ​വ് സം​സ്ഥാ​ന പാ​ത​യി​ലേ​ക്കു നീ​ണ്ടു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് അ​ടി​പി​ടി മൂ​ർഛി​ച്ച​ത്. സം​ഘ​ർ​ഷം കാ​ര​ണം സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​ത ത​ട​സ​വു​മു​ണ്ടാ​യി. യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ഒ​ത്തു​തീ​ർ​പ്പി​നു ശ്ര​മി​ച്ചി​ല്ലെ​ങ്കി​ലും സം​ഘ​ർ​ഷ​ത്തി​നു അ​യ​വു വ​രു​ത്താ​നാ​യി​ല്ല .ഒ​ടു​വി​ൽ പോ​ലീ​സെ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​യ​ത്.
ഈ ​ആ​ഴ്ച​യി​ലെ മൂ​ന്നാ​മ​ത്തെ അ​ടി​പി​ടി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സം​ഘ​ർ​ഷ​മി​ല്ലാ​താ​ക്കാ​നും അ​ച്ച​ട​ക്കം നി​ല​നി​ർ​ത്താ​നും പി​ടി​എ.​ക​മ്മി​റ്റി​യോ സ്കൂ​ൾ അ​ധി​കൃ​ത​രോ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലാ​ണ് അ​ടി​പി​ടി​യു​ണ്ടാ​യ​ത്.