കാ​റ്റി​ലും മ​ഴ​യി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു
Thursday, October 17, 2019 12:26 AM IST
ക​രു​വാ​ര​ക്കുണ്ട്: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മേ​ലാ​റ്റൂ​ർ-​ഓ​ല​പ്പാ​റ റൂ​ട്ടി​ൽ പു​ല്ലി​കു​ത്ത് റോ​ഡി​ലേ​ക്ക് മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. വ​ൻ​തോ​തി​ൽ കൃ​ഷി നാ​ശം നേ​രി​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യ്ക്കു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തെ മ​ര​ങ്ങ​ളാ​ണ് റോ​ഡി​നു കു​റു​കെ വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് പൊ​ട്ടി​വീ​ണ​ത്.
അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ച​ത്.
പ്ര​ദേ​ശ​ത്തെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും വി​ദ്യാ​ർ​ഥി​ക​ൾ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യാ​ണി​ത്. സം​ഭ​വ​സ​മ​യ​ത്ത് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​ത് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.​പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി​ബ​ന്ധം താ​ൽ​ക്കാ​ലി​ക​മാ​യി വിഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ്.