സം​രം​ഭ​ക​ത്വ ബോ​ധ​വ​ത്കര​ണം
Thursday, October 17, 2019 12:27 AM IST
തി​രൂ​ർ: ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ​യും തി​രൂ​ർ താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രൂ​ർ ന​ഗ​ര​സ​ഭ ത​ല സം​രം​ഭ​ക​ത്വ ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ഫി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്ഥി​ര​സ​മി​തി ചെ​യ​ർ​മാ​ൻ കു​ഞ്ഞി​മൊ​യ്തീ​ൻ എ​ന്ന ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം മാ​നേ​ജ​ർ വി.​എ​സ്. ശ​ര​ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​
തു​ട​ർ​ന്ന് ന​ട​ന്ന സെ​മി​നാ​റി​ൽ സം​രം​ഭ​ക​ത്വം, സാ​ധ്യ​ത​ക​ൾ, അ​വ​സ​ര​ങ്ങ​ൾ വി​ഷ​യ​ത്തി​ൽ മൈ​ക്രോ എ​ന്‍റ​ർ​പ്രൈ​സ​സ് മോ​ട്ടി​വേ​റ്റ​ർ എ. ​സ​ഫ്ന​യും കേ​ര​ള ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് പ്രൊ​മോ​ഷ​ൻ ആ​ക്ട് 2018 വി​ഷ​യ​ത്തി​ൽ കാ​ളി​കാ​വ് ബ്ലോ​ക്ക് വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ ശ്രീ​രാ​ജും വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ​യും മ​റ്റു ഏ​ജ​ൻ​സി​ക​ളു​ടെ​യും എം​എ​സ്എം​ഇ ഉ​ന്ന​മ​ന പ​ദ്ധ​തി​ക​ൾ വി​ഷ​യ​ത്തി​ൽ തി​രൂ​ർ ന​ഗ​ര​സ​ഭ വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ വി. ​മു​ഹ​മ്മ​ദും വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.
ചെ​റു​കി​ട വ്യ​വ​സാ​യ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ ഖാ​ദ​ർ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ മു​നീ​റ കി​ഴ​ക്കാം​കു​ന്ന​ത്ത് അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ​ർ വി.​പി. അ​ബ്ദു​ൾ സ​ലാം, തി​രൂ​ർ ന​ഗ​ര​സ​ഭ വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ വി. ​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്രസംഗിച്ചു.