ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, October 19, 2019 12:19 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട പ​ള്ളി​പ്പു​റം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹ​രി​ത​ഫോ​റ​സ്ട്രി ക്ല​ബ്ബും മ​ല​പ്പു​റം സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വ​കു​പ്പും ചേ​ർ​ന്ന് സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ജൈ​വ വൈ​വി​ധ്യ​ഹ​രി​ത​വ​ൽ​ക​ര​ണ​ത്തി​ന്‍റെ​യും പ്ലാ​സ്റ്റി​ക് നി​ർ​മാർ​ജ​ന​ത്തി​ന്‍റേ​യും ആ​വ​ശ്യ​ക​ത പ​ക​ർ​ന്ന് ന​ൽ​കി.
പ​രി​പാ​ടി മ​ല​പ്പു​റം സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡി​വി​ഷ​ൻ ഓ​ഫീ​സ​ർ ഇ.​ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഹ​രി​ത​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളി​ൽ ന​ല്ല ഗാ​ർ​ഡ​നിം​ഗ് ഉ​ണ്ടാ​ക്കി​യ പ​ള്ളി​പ്പു​റം യാ​സ്ക് ക്ല​ബ്ബി​ന്‍റെ പ്ര​സി​ഡ​ന്‍റ് ഇ.​ഒ.​മു​ജീ​ബി​ൽ നി​ന്നും മൂ​ന്ന് ബി​ൽ​ഡിം​ഗു​ക​ളി​ലേ​ക്കു​മു​ള്ള വേ​സ്റ്റ് പി​ന്നു​ക​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റും, പ്ര​ധാ​നാ​ധ്യാ​പ​ക​നും ഏ​റ്റു​വാ​ങ്ങി. പ​രി​പാ​ടി​യി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​മ​ൻ​സൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ എ.​ബ​ബി​ത, എ​ച്ച്എം പി.​പി.​ആ​ശാ​ല​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.