നി​ല​ന്പൂ​ർ എ​ഇ​ഒ ഓ​ഫീ​സ് ഒ​ഴി​യാ​ൻ കെ​ട്ടി​ട ഉ​ട​മ​ വ​ക്കീ​ൽ നോ​ട്ടീ​സ് അയയ്ച്ചു
Saturday, October 19, 2019 12:21 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ കാ​ര്യാ​ല​യം ഒ​ഴി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ട​മ​സ്ഥ​ന്‍റെ വ​ക്കീ​ൽ നോ​ട്ടീ​സ്. നി​ല​ന്പൂ​ർ എ​ഇ​ഒ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് വ​ർ​ഷ​ങ്ങ​ളാ​യി ച​ന്ത​ക്കു​ന്നി​ലെ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ലാ​ണ്. ഇ​തു​വ​രെ ര​ണ്ടു ല​ക്ഷം രൂ​പ​യാ​ണ് കു​ടി​ശി​ക വ​രു​ത്തി​യ​ത്. ഉ​ട​മ നി​ര​ന്ത​രം ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​റി​യി​ച്ചി​ട്ടും അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ച്ചു. ഇ​തോ​ടെ​യാ​ണ് ഉ​ട​മ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ച​ത്.
ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യാ​ണ് നി​ല​ന്പൂ​ർ. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​ല​ന്പൂ​ർ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് എ​ഇ​ഒ ഓ​ഫീ​സ് മാ​റ്റാ​ൻ പ്രൊ​പ്പോ​സ​ൽ ന​ൽ​കി​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​ത് അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​തി​ൽ ഓ​ഫീ​സ് ഇ​തു​വ​രെ മാ​റ്റാ​നാ​യി​ല്ല. സി​വി​ൽ സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്തി പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ ഓ​ഫീ​സ് അ​ങ്ങോ​ട്ട് മാ​റ്റാ​നാ​കൂ. വ​ക്കീ​ൽ നോ​ട്ടീ​സ് പ്ര​കാ​രം ഈ ​മാ​സം 30ന് ​ഓ​ഫീ​സ് ഒ​ഴി​യ​ണം. കു​ടി​ശി​ക കി​ട്ടാ​ൻ ഒ​രു മാ​ർ​ഗ​വു​മി​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​യ്ക്കാ​ൻ കെ​ട്ടി​ട ഉ​ട​മ നി​ർ​ബ​ന്ധി​ത​മാ​യ​ത്.