മ​ന്ത്രി കെ.​ടി ജ​ലീ​ലി​ന്‍റെ ഓ​ഫീ​സി​ലേ​ക്കു കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി
Sunday, October 20, 2019 12:11 AM IST
എ​ട​പ്പാ​ൾ: മാ​ർ​ക്ക് ദാ​ന വി​വാ​ദ​ത്തി​ൽ​പ്പെ​ട്ട മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​രി​പ്പ​റ​ന്പി​ലെ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി.
മ​ല​പ്പു​റം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മാ​ർ​ച്ച് മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു സ​മീ​പ​ത്ത് വ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. ഇ​തോ​ടെ പോ​ലീ​സും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യെ​ങ്കി​ലും നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് പ്ര​വ​ർ​ത്ത​ക​രെ ശാ​ന്ത​രാ​ക്കി.

ജി​ല്ലാ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളും മ​റി​ക​ട​ന്ന് മാ​ർ​ക്ക് ദാ​നം ന​ട​ത്തി​യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി ജ​ലീ​ലി​നെ മു​ഖ്യ​മ​ന്ത്രി വ​ഴി​വി​ട്ടു സം​ര​ക്ഷി​ക്കു​ക​യാ​ണ്.

ഇ.​പി ജ​യ​രാ​ജ​നെ പോ​ലും മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നു മാ​റ്റി​നി​ർ​ത്താ​ൻ ത​യാ​റാ​യ മു​ഖ്യ​മ​ന്ത്രി, കെ.​ടി ജ​ലീ​ലി​നെ മ​റ്റെ​ന്തോ കാ​ര്യ​ത്തി​ൽ ഭ​യ​പ്പെ​ടു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ കു​റ്റ​ക​ര​മാ​യ മൗ​ന​മെ​ന്നു പ്ര​കാ​ശ് ആ​രോ​പി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി അ​ജ​യ് മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എ ക​രീം, കെ.​പി അ​ബ്ദു​ൾ മ​ജീ​ദ്, സി. ​ഹ​രി​ദാ​സ്, ഫാ​ത്തി​മ റോ​ഷ്ന, പി. ​ഇ​ഫ്തി​ഖാ​റു​ദീ​ൻ, വീ​ക്ഷ​ണം മു​ഹ​മ്മ​ദ്, ന​സ്റു​ള്ള, ടി.​പി മു​ഹ​മ്മ​ദ്, പ​ത്മ​കു​മാ​ർ, അ​ജീ​ഷ് എ​ടാ​ല​ത്ത്, സ​ക്കീ​ർ പു​ല്ലാ​ര, ടി.​കെ അ​ഷ്റ​ഫ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.