വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്
Sunday, October 20, 2019 12:12 AM IST
മ​ല​പ്പു​റം: ജി​ല്ലാ വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് കൊ​ള​ത്തൂ​ർ നാ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി. മൂ​ർ​ക്ക​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ.​രാ​ജ​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു​പാ​ലാ​ട്ട് അ​ധ്യ​ക്ഷ്യ​ത വ​ഹി​ച്ചു. അ​ഖി​ലേ​ന്ത്യാ വോ​ളി​ബോ​ൾ ഫെ​ഡ​റേ​ഷ​ൻ അ​സോ​സി​യ​റ്റ് സെ​ക്ര​ട്ട​റി പ്ര​ഫ. ബ​ഷീ​ർ നാ​ല​ക​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.