സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ​ർ​ഗോ​ത്സ​വം : നി​ല​ന്പൂ​ർ പീ​വീ​സ് സ്കൂ​ൾ ഓ​വ​ർ​ഓ​ൾ ചാ​ന്പ്യ​ൻ​മാ​ർ
Monday, October 21, 2019 11:24 PM IST
തി​രൂ​ർ: തി​രൂ​ർ ബെ​ഞ്ച് മാ​ർ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ന​ട​ന്ന സി​ബി​എ​സ്ഇ ജി​ല്ലാ സ​ർ​ഗോ​ത്സ​വ​വും ഐ​ടി മേ​ള​യും സ​മാ​പി​ച്ചു. മൂ​ന്നു മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രി​ച്ച​ത്.

മേ​ള​യി​ൽ 486 പോ​യി​ന്‍റു​ക​ളു​മാ​യി നി​ല​ന്പൂ​ർ പീ​വീ​സ് മോ​ഡ​ൽ സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും 419 പോ​യി​ന്‍റു​ക​ളു​മാ​യി കോ​ട്ട​ക്ക​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടും 402 പോ​യി​ന്‍റു​ക​ളു​മാ​യി ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ട് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൂ​ന്നും 395 പോ​യി​ന്‍റു​ക​ളു​മാ​യി പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ലും 369 പോ​യി​ന്‍റു​ക​ളു​മാ​യി തി​രൂ​ർ ബെ​ഞ്ച് മാ​ർ​ക്ക് സ്കൂ​ൾ അ​ഞ്ചാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ: കാ​റ്റ​ഗ​റി ഒന്ന് (എ​ൽ​പി വി​ഭാ​ഗം) ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ കാ​ല​ടി (52) 2.സേ​ക്ര​ഡ് ഹാ​ർ​ട് കോ​ട്ട​ക്ക​ൽ (51)2.ബെ​ഞ്ച് മാ​ർ​ക്സ് മ​ഞ്ചേ​രി (51) 3.ഗു​ഡ്വി​ൽ പൂ​ക്കോ​ട്ടും​പാ​ടം (50).
കാ​റ്റ​ഗ​റി രണ്ട് (യു​പി വി​ഭാ​ഗം), 1. ബെ​ഞ്ച് മാ​ർ​ക്സ് മ​ഞ്ചേ​രി (86), 2.സേ​ക്ര​ഡ് ഹാ​ർ​ട് കോ​ട്ട​ക്ക​ൽ (77), 3.ഭാ​ര​തീ​യ വി​ദ്യ​ഭ​വ​ൻ കാ​ല​ടി (76), 3.സെ​ന്‍റ് ജോ​സ​ഫ് പു​ത്ത​ന​ങ്ങാ​ടി (76).

കാ​റ്റ​ഗ​റി മൂന്ന് ( ഹൈ​സ്കൂ​ൾ വി​ഭാ​ഗം ), 1. പീ​വീ​സ് മോ​ഡ​ൽ നി​ല​ന്പൂ​ർ (169), 2. സേ​ക്ര​ഡ് ഹാ​ർ​ട്ട്, കോ​ട്ട​ക്ക​ൽ (151), 3. ഗു​ഡ്വി​ൽ പൂ​ക്കോ​ട്ടും​പാ​ടം (140). കാ​റ്റ​ഗ​റി നാല് (ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം), 1.പീ​വീ​സ് മോ​ഡ​ൽ നി​ല​ന്പൂ​ർ (200), 2.എ​യ​ർ​പോ​ർ​ട്ട് സ്കൂ​ൾ ക​രി​പ്പൂ​ർ (158), 3.സെ​ന്‍റ് ജോ​സ​ഫ് (154).
സ്റ്റേ​ജി​ത​ര ഇ​ന​ങ്ങ​ളു​ടെ മാ​ർ​ക്കു​ക​ൾ 26, 27 തി​യ​തി​ക​ളി​ൽ പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ക​ലോ​ത്സ​വ മാ​ർ​ക്കി​ലേ​ക്ക് കൂ​ട്ടി​ചേ​ർ​ക്കു​മെ​ന്ന് സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ൾ നാ​സ​ർ അ​റി​യി​ച്ചു.