വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാന്‌ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ഇ​ട​പെ​ട​ണം: എംപി
Monday, October 21, 2019 11:26 PM IST
മ​ല​പ്പു​റം: പ​ദ്ധ​തി​ക​ളു​ടെ സ​മ​യ​ബ​ന്ധി​ത​മാ​യ ന​ട​ത്തി​പ്പ് ഉ​റ​പ്പാ​ക്കാന്‌ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നു ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി. പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​നം ജി​ല്ല​യി​ൽ കൃ​ത്യ​മാ​യി ന​ട​ക്കു​ന്നു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​ർ വി​ക​സ​നോന്മുഖ​മാ​യ കാ​ഴ്ച​പ്പാ​ടോ​ടെ പ​ദ്ധ​തി നി​ർ​വ​ഹ​ണം ന​ട​ത്ത​ണം.

നി​ർ​വ​ഹ​ണ ത​ല​ത്തി​ൽ നേ​രി​ടു​ന്ന പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ളോ, ന​യം മാ​റ്റ​മോ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ മാ​റ്റി​യെ​ടു​ക്കാന്‌ വേ​ണ്ട നി​ർ​ദ്ദേ​ശ​ങ്ങ​ളും പ​രി​ഹാ​ര​ങ്ങ​ളും ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ൾ​ക്കാ​യു​ള്ള ജി​ല്ലാ​ത​ല കോ-​ഓ​ർ​ഡി​നേ​ഷ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി(​ദി​ശ)​യു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ സു​സ്ഥി​ര ആ​സ്തി​ക​ൾ സൃ​ഷ്ടി​ക്കാനും കൂ​ടു​ത​ൽ തൊ​ഴി​ൽ ദി​ന​ങ്ങ​ൾ സൃ​ഷ്ടി​ച്ച്, പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കാനും ശ്ര​ദ്ധ ന​ൽ​ക​ണ​മെ​ന്നും അദ്ദേഹം നി​ർ​ദ്ദേ​ശി​ച്ചു. ല​ഭ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ അങ്കണ​വാ​ടി​ക്കു സ്വ​ന്തം കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന ന​ട​പ​ടി​ വേ​ഗ​ത്തി​ലാ​ക്ക​ണം.

സ​ൻ​സ​ദ് ആ​ദ​ർ​ശ് ഗ്രാ​മ യോ​ജ​ന പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ പ്ര​വൃ​ത്തി​ക​ൾ സം​യോ​ജി​പ്പി​ച്ച് മാ​തൃ​കാ​പ​ര​മാ​യ രീ​തി​യി​ൽ ന​ട​പ്പി​ലാ​ക്കാന്‌ എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മാ​ണ്. യു​വ​ജ​ന​ങ്ങ​ളു​ടെ സാ​മൂ​ഹ്യ പ്ര​തി​ബ​ന്ധ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ​യും സാ​മൂ​ഹ്യ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നു​ത​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഏ​റ്റെ​ടു​ത്ത പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശി​ച്ചു. കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളാ​യ മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, പി​എം​എ​വൈ, പി​എം​ജി​എ​സ്വൈ, സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ൻ, ദേ​ശീ​യ കു​ടും​ബ സ​ഹാ​യ​നി​ധി, എ​ആ​ർ​ബ്ല്യു​എ​സ്പി, ദേ​ശീ​യ ഭ​ക്ഷ്യ സു​ര​ക്ഷാ പ​ദ്ധ​തി, എ​ൻ​എ​ച്ച്എം പ​ദ്ധ​തി​ക​ൾ, ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ ഗ്രാ​മ് ജ്യോ​തി യോ​ജ​ന, ദേ​ശീ​യ ഗ്രാ​മീ​ണ ലൈ​വ്ലി​ഹു​ഡ് മി​ഷ​ൻ, ഐ​സി​ഡി​എ​സ്, പ്ര​ധാ​ന​മ​ന്ത്രി പ​ര​ന്പ​രാ​ഗ​ത കൃ​ഷി വി​കാ​സ് യോ​ജ​ന, പ്ര​ധാ​ന​മ​ന്ത്രി ഉ​ജ്ജ്വ​ൽ യോ​ജ​ന തു​ട​ങ്ങി​യ​വ​യു​ടെ പു​രോ​ഗ​തി അ​വ​ലോ​ക​നം ന​ട​ത്തി.

ജി​ല്ല​യി​ൽ എ​ൻ​എ​ച്ച്എം മു​ഖേ​നെ ന​ട​പ്പാ​ക്കി മാ​തൃ​യാ​നം എ​ന്ന പേ​രി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ വ്യാ​പി​പ്പി​ച്ച ഷീ ടാ​ക്സി​ക്ക് ല​ഭി​ച്ച ദേ​ശീ​യ സ്കോ​ച്ച് അ​വാ​ർ​ഡ് എ​ൻ​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​എ.​ഷി​ബു​ലാ​ൽ ദി​ശ സ​മി​തി മു​ന്പാ​കെ സ​മ​ർ​പ്പി​ച്ചു.​ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​അ​ബ്ദു​ൽ ക​ലാം, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ.​കെ.​നാ​സ​ർ, രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ പ്ര​തി​നി​ധി​യു​ടെ ഇ.​മു​ഹ​മ്മ​ദ് കു​ഞ്ഞി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി.​മു​ര​ളീ​ധ​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സ​ലീം കു​രു​വ​ന്പ​ലം,പിഎയു പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പ്രീ​തി മോ​നോ​ൻ ,അ​സി​സ്റ്റ​ന്‍റ് പ്രോ​ജ​ക്ട ഡ​യ​റ​ക്ട​ർ എ​ൻ.​കെ.​ദേ​വ​കി എ​ന്നി​വ​ർ പ്രസംഗിച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ​മാ​ർ, വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.