സ്മൃ​തി​ദി​ന പ​രേ​ഡ് ന​ട​ത്തി
Wednesday, October 23, 2019 12:09 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ജ​ന​മൈ​ത്രി പോ​ലീ​സ് സ്മൃ​തി ദി​ന പ​രേ​ഡ് ന​ട​ത്തി. സ്റ്റേ​ഷ​നി​ൽ ന​ട​ന പ​രേ​ഡി​ൽ എ​സ്ഐ കെ.​എ​ഫ്.​ബാ​വ​ൻ സ്തൂ​പ​ത്തി​ൽ പു​ഷ്പ​ച​ക്ര​മ​ർ​പ്പി​ച്ചു.
കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നി​ടെ ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച പോ​ലീ​സ് അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ചാ​ണ് ക​രു​വാ​ര​ക്കു​ണ്ട് ജ​ന​മൈ​ത്രി പോ​ലീ​സ് സ്മൃ​തി​ദി​ന പ​രേ​ഡ് ന​ട​ത്തി​യ​ത്.
​ക​രു​വാ​ര​ക്കു​ണ്ട് ,തു​വ്വൂ​ർ ,ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ എ​സ്പി​സി വി​ദ്യാ​ർ​ഥി​ക​ൾ, ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ, നാ​ട്ടു​കാ​ർ, വ​യോ​ധി​ക​ർ തു​ട​ങ്ങി​യ​വ​ർ പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്തു.