കാ​ട്ടാ​ന​ക്കൂട്ടം വാ​ഴകൃ​ഷി ന​ശി​പ്പി​ച്ചു
Thursday, October 24, 2019 12:21 AM IST
എ​ട​ക്ക​ര: മൂ​ത്തേ​ടം ന​ന്പൂ​രി​പ്പൊ​ട്ടി​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചു. കു​ളീ​രി അ​ബ്ബാ​സി​ന്‍റെ നി​ര​വ​ധി വാ​ഴ​ക​ളാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം നശിപ്പിച്ചത്. കു​ല​ച്ചു മൂ​പ്പ​ത്തൊ​റാ​യ വാ​ഴ​ക​ളാ​യി​രു​ന്നു ന​ശി​പ്പി​ക്ക​പ്പെ​ട്ട​തി​ൽ ഏ​റെ​യും.
ഒ​രാ​ഴ്ച​യ്ക്കി​ടെ മൂ​ന്നു ത​വ​ണ​യാ​ണ് കാ​ട്ടാ​ന​ക​ൾ നാ​ശം വി​ത​യ്ക്കു​ന്ന​ത്. നെ​ല്ലി​ക്കു​ത്ത് വ​ന​ത്തി​ൽ നി​ന്നു ചെ​ട്ട്യാ​ര​ങ്ങാ​ടി ഭാ​ഗം വ​ഴി​യ​ത്തെു​ന്ന ആ​ന​ക്കൂ​ട്ട​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത​വി​ധം ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നു അ​ബ്ബാ​സ് പ​റ​യു​ന്നു. കാ​ട്ടാ​ന​ക​ൾ​ക്ക് പു​റ​മെ കാ​ട്ടു​പ​ന്നി ശ​ല്യ​വും ക​ർ​ഷ​ക​രെ വ​ല​യ്ക്കു​ക​യാ​ണ്.