ജെ​സി​ഐ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു
Saturday, November 9, 2019 11:58 PM IST
നി​ല​ന്പൂ​ർ: ജെ​സി​ഐ നി​ല​ന്പൂ​ർ ടീ​ക് വാ​ലി​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി അ​ശ്വ​തി ഗോ​പി​നാ​ഥ് ചു​മ​ത​ല​യേ​റ്റു. നി​ല​ന്പൂ​ർ ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷൽ മ​ജി​സ്ട്രേ​റ്റ് മു​ഖ്യാ​തി​ഥി​യാ​യി. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ദീ​പേ​ഷ് നാ​യ​ർ, മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റു​മാ​രാ​യ രാം ​കു​മാ​ർ, സ​ന്തോ​ഷ് കു​മാ​ർ, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ്, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ പാ​ലോ​ളി മെ​ഹ​ബൂ​ബ്, എ.​ഗോ​പി​നാ​ഥ്, രാ​ഷ്ട്രീ​യ സം​ഘ​ട​നാ നേ​താ​ക്ക​ൾ, റോ​ട്ട​റി​ക്ല​ബ്, ല​യ​ണ്‍​സ് ക്ല​ബ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, ഓ​ഫീ​സേ​ഴ്സ് ക്ല​ബ് എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ, പ്ര​മു​ഖ ഡോ​ക്ട​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

2020-വ​ർ​ഷ​ത്തി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ൽ പാ​ത്തി​പ്പാ​റ ഗി​രി​ജ​ൻ കോ​ള​നി ദ​ത്തെ​ടു​ക്കു​വാ​നും ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ സ്ത്രീ​ക​ളു​ടെ സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കും ഉൗ​ന്ന​ൽ ന​ൽ​കു​വാ​നും തീ​രു​മാ​നി​ച്ചു. ആ​ഗോ​ള താ​പ​നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ർ​മ​മ​രം പ​ദ്ധ​തി​യും ന​ഗ​ര​സ​ഭ​യി​ലെ ഗോ​ഗ്രീ​ൻ പ​ദ്ധ​തി​യു​മാ​യി പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി​ഗോ​പി​നാ​ഥ് പ​റ​ഞ്ഞു. ജെ​സി​ഐ നി​ല​ന്പൂ​ർ ഗോ​ൾ​ഡ​ൻ വാ​ലി ഡ​ഫോ​ഡി​ൽ​സ് പു​തി​യ പ്ര​സി​ഡ​ന്‍റ് ആ​യി സു​നി​ത​യും സ്ഥാ​ന​മേ​റ്റു.