നി​ല​ന്പൂ​രി​ൽ വ്യാ​പാ​രി വ്യാ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Saturday, November 9, 2019 11:58 PM IST
നി​ല​ന്പൂ​ർ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, വൈ​ദ്യു​തി വ​കു​പ്പ്, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ എ​ന്നി​വ​ക്കെ​തി​രേ നി​ല​ന്പൂ​രി​ലെ വ്യാ​പാ​രി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. കെ​എ​ൻ​ജി റോ​ഡി​ൽ ക​രി​ന്പു​ഴ മു​ത​ൽ വ​ട​പു​റം വ​രെ​യു​ള്ള റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യി​ൽ ഏ​റ്റ​വും കൂടുതല്‌ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള വ്യാ​പാ​രി​ക​ളാ​ണ്. മു​നി​സി​പ്പ​ൽ പ​രി​ധി​യി​ലെ റോ​ഡു​ക​ളു​ടെ ശോ​ച​്യാ​വ​സ്ഥ​യും തെ​രു​വു വി​ള​ക്കു​ക​ൾ തെ​ളി​യാ​ത്ത​തും ക​ച്ച​വ​ട മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ളെ നി​ല​ന്പൂ​രി​ൽ നി​ന്ന​ക​റ്റി നി​ർ​ത്തി​യ​താ​യി വ്യാ​പാ​രി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. കെ​എ​സ്ഇ​ബി​യു​ടെ അ​പ്ര​ഖ്യാ​പി​ത പ​വ​ർ​ക​ട്ടും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ക്ഷോ​പ​വു​മാ​യി വ്യാപാരികള്‌ മു​ന്നോ​ട്ടു പോ​കു​ന്ന​ത്.ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫ​റു​ള്ള അ​ധ്യ​ക്ഷ​ത വഹിച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​നൗ​ഷാ​ദ്, പി.​വി.​സ​നി​ൽ കു​മാ​ർ, സു​ന്ദ​ര​ൻ, സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​ർ, യൂ​ത്ത് വി​ംഗ് പ്ര​സി​ഡ​ന്‍റ് റി​യാ​സ് ചെ​ന്പ​ൻ, ടോ​മി ചെ​ഞ്ചേ​രി എ​ന്നി​വ​ർ പ്രസംഗിച്ചു.