വ​ട്ടം​കു​ളം, എ​ട​പ്പാ​ൾ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 30 കോ​ടി​യു​ടെ വി​ക​സ​നം
Monday, November 11, 2019 12:34 AM IST
എ​ട​പ്പാ​ൾ: വ​ട്ടം​കു​ളം, എ​ട​പ്പാ​ൾ പ​ഞ്ചാ​യ​ത്തു​ക​ളെ ക്ല​സ്റ്റ​റു​ക​ൾ ആ​യി തി​രി​ച്ച് അ​ർ​ബ​ൻ മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം 30 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു. ഇ​തി​ൽ 15 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ എ​ട​പ്പാ​ൾ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കും.
എ​ട​പ്പാ​ൾ കൃ​ഷി​ഭ​വ​ന്‍റെ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി ആ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യ കെ​ട്ടി​ടം നി​ർ​മി​ക്കും. എ​ട​പ്പാ​ൾ അ​ങ്ങാ​ടി​യി​ൽ സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ സ്ഥാ​പി​ക്കും വ​ലി​യാ​ടും കോ​ല​ള​ന്പി​ലു​മു​ള്ള സ്കൂ​ളു​ക​ളി​ൽ അ​ൻ​പ​ത്തി അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് ന​വീ​ക​ര​ണം ന​ട​ത്തും.
എ​ട​പ്പാ​ൾ പ​ഞ്ചാ​യ​ത്തി​ലെ മ​റ്റു സ്കൂ​ളു​ക​ളി​ൽ 25 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. കൂ​ടാ​തെ പൊ​റൂ​ക്ക​ര ഗ്രൗ​ണ്ടി​ൽ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​വും അ​യി​ല​ക്കാ​ട് കാ​യ​ലോ​രം പാ​ർ​ക്ക് പ​ദ്ധ​തി​ക​ളും ന​ട​ത്തും. ഡി​സം​ബ​ർ ഒ​ന്നി​ന് പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് ശ്ര​മിക്കുന്നത്. വാ​പ്കോ​സ് ഏ​ജ​ൻ​സി​യാ​ണ് നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.
ഇ​തി​ന് മു​ന്നോ​ടി​യാ​യി ഏ​ജ​ൻ​സി ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി ബി​ജോ​യ്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി​നു, രാ​ജേ​ഷ്, മ​ൻ​സൂ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ്് സി.​വി സു​ബൈ​ദ, ജൂ​ണ​യ​ർ സൂ​പ്ര​ണ്ട് സാ​മു​വ​ൽ, കൃ​ഷ്ണ​ദാ​സ്, ചു​ള്ളി​യി​ൽ ഉ​ണ്ണി എ​ന്നി​വ​രും സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.