പൊ​ൽ​പ്പാ​ക്ക​ര​യി​ലെ പാ​ർ​പ്പി​ട പ​ദ്ധ​തി എ​ങ്ങു​മെ​ത്തി​യി​ല്ല
Monday, November 11, 2019 12:34 AM IST
എ​ട​പ്പാ​ൾ: ഭൂ​ര​ഹി​ത​ർ​ക്കു കി​ട​പ്പാ​ട​മൊ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി എ​ട​പ്പാ​ൾ പൊ​ൽ​പ്പാ​ക്ക​ര​യി​ലെ ഒ​രേ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്ത് ന​ട​പ്പാ​ക്കു​ന്ന സ​ന്പൂ​ർ​ണ പാ​ർ​പ്പി​ട പ​ദ്ധ​തി എ​ങ്ങു​മെ​ത്തി​യി​ല്ല.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ന്പൂ​ർ​ണ പാ​ർ​പ്പി​ട സു​ര​ക്ഷാ പ​ദ്ധ​തി​യാ​യ ലൈ​ഫ് മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൊ​ൽ​പ്പാ​ക്ക​ര അ​ഞ്ചാം​വാ​ർ​ഡി​ൽ പ​ഞ്ചാ​യ​ത്ത് വാ​ങ്ങി​യ 1.45 ഏ​ക്ക​ർ സ്ഥ​ല​ത്ത് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ഉ​ദേ​ശി​ക്കു​ന്ന​ത്.
ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്കാ​ണ് നി​ർ​മാ​ണ​ച്ചു​മ​ത​ല. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രും മാ​സ​ങ്ങ​ൾ​ക്ക് മു​ന്പേ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രു​ന്നു.
ഉ​ട​ൻ നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നു സൂ​ച​ന​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും നി​ർ​മാ​ണ​മാ​യി​ട്ടി​ല്ല.
വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു ആ​ശ്ര​യ പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് എ​ട​പ്പാ​ൾ പ​ഞ്ചാ​യ​ത്തി​ലെ അ​ന്ന​ത്തെ ഭ​ര​ണ​സ​മി​തി സ്ഥ​ലം വാ​ങ്ങി​യ​ത്.
നേ​ര​ത്തേ ആ​ശ്ര​യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​വി​ടെ സ്വ​ന്ത​മാ​യി സ്ഥ​ല​മി​ല്ലാ​ത്ത​വ​ർ​ക്ക് വീ​ടു നി​ർ​മി​ച്ചു ന​ൽ​കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ട​സം മൂ​ലം ക​ഴി​ഞ്ഞി​രു​ന്നി​ല്ല.
തു​ട​ർ​ന്ന് മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് സ​ന്പൂ​ർ​ണ പാ​ർ​പ്പി​ട പ​ദ്ധ​തി​യി​ലേ​ക്കു സ്ഥ​ലം തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.
ക​ണ്ടെ​ത്തി​യ സ്ഥ​ലം അ​നു​യോ​ജ്യ​മാ​ണെ​ന്നു കു​ടും​ബ​ശ്രീ​യും ത​ദ്ദേ​ശ വ​കു​പ്പും നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ആ​ശ്ര​യ പ​ദ്ധ​തി പ്ര​കാ​രം സ്ഥ​ല​ത്ത് വീ​ടു നി​ർ​മി​ച്ചു ന​ൽ​കാ​ൻ പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന എ​ട​പ്പാ​ൾ പ​ഞ്ചാ​യ​ത്തി​ലെ ഭൂ​ര​ഹി​ത​രാ​യ 32 കു​ടും​ബ​ങ്ങ​ൾ​ക്ക് പു​തി​യ പ​ദ്ധ​തി പ്ര​കാ​രം ഫ്ളാ​റ്റ് നി​ർ​മി​ച്ചാ​ൽ മു​ൻ​ഗ​ണ​ന ല​ഭി​ക്കും.
ഫ്ളാ​റ്റ് മാ​തൃ​ക​യി​ൽ 600 ച​തു​ര​ശ്ര അ​ടി​യി​ൽ നൂ​റു കു​ടും​ബ​ങ്ങ​ൾ​ക്ക് താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കു​ക. ര​ണ്ടു മു​റി​ക​ൾ, ഒ​രു ഹാ​ൾ, അ​ടു​ക്ക​ള എ​ന്നി​വ ഓ​രോ വീ​ട്ടി​ലു​മു​ണ്ടാ​കും.
മ​ഴ മൂ​ല​മാ​ണ് പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്കു​ള്ള റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്നും മ​ഴ വി​ട്ടു​നി​ൽ​ക്കു​ന്ന​തോ​ടെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നും ഇ​തി​നു​ള്ള തു​ക വ​ക​യി​രു​ത്തി​യ​താ​യും ഉ​ട​ൻ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്ന് പ്ര​വൃ​ത്തി​ക​ൾ​ക്കു തു​ട​ക്ക​മി​ടു​മെ​ന്നും നേ​ര​ത്തെ അധികൃതര്‌ പ​റ​ഞ്ഞി​രു​ന്നത്.