സ​ഹ​ക​ര​ണ സെ​മി​നാ​റും ക​ലാ​വി​രു​ന്നും 19ന്
Tuesday, November 12, 2019 12:20 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: 66-ാമ​ത് അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. സ​ഹ​ക​ര​ണ സെ​മി​നാ​റും ക​ലാ​വി​രു​ന്നും 19ന് ​അ​ങ്ങാ​ടി​പ്പു​റം എം.​പി.​നാ​രാ​യ​ണ മേ​നോ​ൻ ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 9.30ന് ​മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
നി​ക്ഷേ​പ സ​മാ​ഹ​ര​ണ യ​ജ്ഞ​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ മ​ല​പ്പു​റം സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ടി.​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് സ​മ്മാ​നി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഉ​മ​ർ അ​റ​ക്ക​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​കേ​ശ​വ​ൻ, സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ എം.​സു​ബൈ​ദ തുടങ്ങിയവര്‌ സം​ബ​ന്ധി​ക്കും. ന​വ ഇ​ന്ത്യ​യി​ൽ സ​ഹ​ക​ര​ണ​ത്തി​ന്‍റെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ റി​ട്ട ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ​എം.​ര​മേ​ശ​ൻ ക്ലാ​സെ​ടു​ക്കും. ഉ​ച്ച​യ്ക്ക് ശേ​ഷം സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഇ​ശ​ൽ വി​രു​ന്ന് ന​ട​ക്കും. സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ക​ദി​ന സ​ഹ​ക​ര​ണ ഫു​ട്ബാ​ൾ മ​ത്സ​രം 16ന് ​മ​ങ്ക​ട ഹൈ​സ്കൂ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ എ​ട്ടിന് ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ. ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​ര​മ​ണി, ഡി​എ​ഫ്എ. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ മ​ങ്ക​ട തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും, 18ന് ​ഷ​ട്ടി​ൽ ടൂ​ർ​ണ്ണ​മെ​ന്‍റ് മ​ക്ക​ര​പ്പ​റ​ന്പ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ അ​സി.​ര​ജി​സ്ട്രാ​ർ വി.​ഗോ​വി​ന്ദ​ൻ​കു​ട്ടി അ​റി​യി​ച്ചു.