എ​ൻ​എ​സ്എ​സ് അ​വാ​ർ​ഡ് നി​ർ​ണ​യ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം
Tuesday, November 12, 2019 12:22 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് വാ​ഴ്സി​റ്റി എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് നി​ർ​ണ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു വ​ട​ക​ര ചെ​ര​ണ്ട​ത്തൂ​ർ എം​എ​ച്ച് ഇ​എ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഴ്സി​റ്റി സെ​മി​നാ​ർ കോം​പ്ല​ക്സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.
അ​വാ​ർ​ഡ് ന​ൽ​കു​ന്ന ച​ട​ങ്ങ് ക​ഴി​ഞ്ഞ് അ​തി​ഥി​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന സ​മ​യ​ത്താ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​ക​ള​ട​ങ്ങു​ന്ന സം​ഘം പ്ല​ക്കാ​ർ​ഡു​ക​ളേ​ന്തി പ്ര​തി​ഷേ​ധി​ച്ച​ത്. കോ​ള​ജ് ബ​സി​ൽ സം​ഘ​ടി​ച്ചെ​ത്തി​യാ​യി​രു​ന്നു സ​മ​രം. ചാ​ൻ​സ​ല​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​യും സ​മ​ര​ക്കാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ എ​ല്ലാ​വ​ർ​ക്കും തു​ല്യ​സ്ഥാ​നം എ​ന്ന നി​ല​യി​ലാ​ണ് അ​വാ​ർ​ഡു​ക​ളും സം​സ്ഥാ​ന,ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ​ക്കു പ്ര​ത്യേ​കം അ​പേ​ക്ഷ ക്ഷ​ണി​ക്കു​മെ​ന്നും ഇ​പ്പോ​ഴ​ത്തെ അ​വാ​ർ​ഡ് ഇ​തു​മാ​യി ബ​ന്ധ​മു​ണ്ടാ​കി​ല്ലെ​ന്നു​മാ​ണ് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​രു​ടെ വാ​ദം.