വ്യാ​ജ മ​ട്ട​യ​രി പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്ക​ര​ണ​വും ഇ​ന്ന്
Saturday, November 16, 2019 12:30 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വ്യാ​ജ മ​ട്ട​യ​രി​യു​ടെ പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്ക​ര​ണ​വും ഇ​ന്നു ഉ​ച്ച​യ്ക്കു ശേ​ഷം മൂ​ന്നി​നു പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​പ്പ​ടി​യി​ൽ ന​ട​ക്കും. വ്യാ​പ​ക​മാ​യി വ്യാ​ജ മ​ട്ട​യ​രി ക​ണ്ടു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​നെ നേ​രി​ടാ​ൻ ജ​ന​ങ്ങ​ളെ സ​ജ്ജ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സി​എം​പി മ​ങ്ക​ട ഏ​രി​യാ ക​മ്മി​റ്റി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മാ​ര​ക​മാ​യ പ​ല​വി​ധ അ​സു​ഖ​ങ്ങ​ളും വ്യാ​ജ മ​ട്ട​യ​രി​യു​ടെ ഉ​പ​യോ​ഗ​മൂ​ലം സം​ഭ​വി​ക്കു​ന്നു. ഭ​ക്ഷ്യ​വ​കു​പ്പി​ന്‍റെ ഭാ​ഗ​മാ​യ സ​പ്ലൈ​കോ സം​വി​ധാ​ന​ങ്ങ​ൾ വ​ഴി​യും ഇ​തെ​ത്തു​ന്നു. ഇ​തി​നു പു​റ​മെ സ്വ​കാ​ര്യ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന​യും ഇ​തു കേ​ര​ള​ത്തി​ലാ​ക​മാ​നം വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്നു. ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ ഇ​തി​ന്‍റെ ഉ​പ​യോ​ഗം ത​ട​യു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.