കാ​യി​ക രം​ഗ​ത്തേ​ക്ക് തീ​ര​ദേ​ശ​ക്കാ​ർ ഉ​യ​ർ​ന്നു വ​ര​ണമെന്ന് സ്പീ​ക്ക​ർ
Monday, November 18, 2019 12:44 AM IST
പൊ​ന്നാ​നി: കാ​യി​ക​രം​ഗ​ത്തെ കേ​ര​ള ച​രി​ത്ര​മാ​ണ് ബീ​ച്ച് ഗെ​യിം​സെ​ന്ന് സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ.​പൊ​ന്നാ​നി ഹാ​ർ​ബ​റി​ൽ ബീ​ച്ച് ഗെ​യിം​സി​ന്‍റെ ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ട​ലി​നോ​ട് ഏ​റ്റു​മു​ട്ടു​ന്ന തീ​ര​ദേ​ശ വാ​സി​ക​ൾ​ക്ക് കാ​യി​ക​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ അ​വ​സ​ര​മി​ല്ല.
അ​താ​ണ് സ​ർ​ക്കാ​ർ തീ​ര​ദേ​ശ നി​വാ​സി​ക​ളു​ടെ കാ​യി​ക ശേ​ഷി കൂ​ട്ടാ​ൻ ബീ​ച്ച് ഗെ​യിം​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സ്പീ​ക്ക​ർ പ​റ​ഞ്ഞു.
തീ​ര​ദേ​ശ​ത്തി​ന്‍റെ വി​ക​സ​ന​മാ​ണ് ബീ​ച്ച് ഗെ​യിം​സ്. അ​വ ഉ​ൾ​ക്കൊ​ണ്ട് കാ​യി​ക രം​ഗ​ത്തേ​ക്ക് തീ​ര​ദേ​ശ​ക്കാ​ർ ഉ​യ​ർ​ന്നു വ​ര​ണ​മെ​ന്നും സ്പീ​ക്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഹാ​ർ​ബ​റി​ന​ക​ത്തെ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് ഗ്രൗ​ണ്ട് നി​ർ​മി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ അ​ന്വേ​ഷി​ക്കു​മെ​ന്നും അ​തി​നാ​യി പ​രി​ശ്ര​മി​ക്കു​മെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു. ബീ​ച്ച് ഗെ​യിം​സി​ന് വ​ടം​വ​ലി, വോ​ളി​ബോ​ൾ മ​ത്സ​ര​ങ്ങ​ളോ​ടെ തു​ട​ക്ക​മാ​യി. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടൂ​റി​സം, ഫി​ഷ​റീ​സ്, കാ​യി​കം തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ബീ​ച്ച് ഗെ​യിം​സ് ന​ട​ക്കു​ന്ന​ത്.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തി​നോ​ടൊ​പ്പം അം​ഗീ​കൃ​ത ക്ല​ബു​ക​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്കും അ​വ​സ​രം ന​ൽ​കി​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.
17 മു​ത​ൽ 25 വ​രെ പൊ​ന്നാ​നി​യി​ലും, പ​ടി​ഞ്ഞാ​റെ​ക്ക​ര​യി​ലു​മാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 18 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള പു​രു​ഷ​ൻ​മാ​ർ​ക്കും, 16ന് ​മു​ക​ളി​ലു​ള്ള സ്ത്രീ​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ, ക​ബ​ഡി, വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ബീ​ച്ച് ഗെ​യിം​സി​ലു​ണ്ടാ​കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും പൊ​തു വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കും പ്ര​ത്യേ​ക​മാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക.
ജി​ല്ല​യി​ലെ 22 വോ​ളി​ബോ​ൾ ടീ​മു​ക​ളും 12 വ​ടം​വ​ലി ടീ​മു​ക​ളും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. 18 ന് ​രാ​വി​ലെ ഏ​ഴി​ന് ഫു​ട്ബോ​ൾ മ​ത്സ​ര​വും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ബ​ഡി മ​ത്സ​ര​വും ന​ട​ക്കും. ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ 33 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും.
19 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വ​നി​ത​ക​ളു​ടെ ക​ബ​ഡി, വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. 24, 25 തീ​യ​തി​ക​ളി​ൽ പ​ടി​ഞ്ഞാ​റെ​ക്ക​രെ ടൂ​റി​സ്റ്റ് ഡെ​സ്റ്റി​നേ​ഷ​നി​ൽ തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്കാ​യു​ള്ള ഫു​ട്ബോ​ൾ, വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ്ത്രീ​ക​ൾ​ക്ക് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാം.
ഓ​രോ ഇ​ന​ത്തി​ലും വി​ജ​യി​ക​ളാ​വു​ന്ന ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 15000 രൂ​പ​യും, ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 10000, 5000 എ​ന്നി​ങ്ങ​നെ​യു​മാ​ണ് സ​മ്മാ​ന​ത്തു​ക. ഡി​സം​ബ​റി​ലാ​ണ് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.
പൊ​ന്നാ​നി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​പി.​മു​ഹ​മ്മ​ദ് കു​ഞ്ഞി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എ.​ശ്രീ​കു​മാ​ർ, പെ​രു​ന്പ​ട​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​റ്റു​ണ്ണി ത​ങ്ങ​ൾ, പു​റ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ഹ്മ​ത്ത് സൗ​ദ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി.​അ​നി​ൽ , സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഒ.​ഒ ഷം​സു, ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ആ​ൻ​ഡ് ക​ണ്‍​വീ​ന​ർ പ്രോ​ഗ്രാം ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ പി.​ഹൃ​ഷി​കേ​ഷ് കു​മാ​ർ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.