നി​ല​ന്പൂ​ർ-​ക​ക്കാ​ടം​പൊ​യി​ൽ യാ​ത്രാ​ദു​രി​തം: നി​വേ​ദ​നം ന​ൽ​കി
Monday, November 18, 2019 12:44 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ-​ക​ക്കാ​ടം​പൊ​യി​ൽ റോ​ഡ് യാ​ത്രാ യോ​ഗ്യ​മാ​ക്കാ​നും കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മൂ​ലേ​പ്പാ​ടം മാ​സ്കോ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ​യ്ക്കു നി​വേ​ദ​നം ന​ൽ​കി. നി​ല​ന്പൂ​ർ-​ക​ക്കാ​ടം​പൊ​യി​ൽ ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് നി​ല​ച്ച​തി​നാ​ൽ ദു​രി​ത​ത്തി​ലാ​യ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ മ​ല​യോ​ര മേ​ഖ​ല​യി​ലെ അ​ഞ്ഞൂ​റോ​ളം പേ​ർ ഒ​പ്പി​ട്ട നി​വേ​ദ​ന​മാ​ണ് സ​മ​ർ​പ്പി​ച്ച​ത്.
റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തി​നും ക​ഐ​സ്ആ​ർ​ടി​സി സ​ർ​വീ​സ് പു​ന:​സ്ഥാ​പി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു എം​എ​ൽ​എ ഉ​റ​പ്പു ന​ൽ​കി. മാ​സ്കോ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബെ​റ്റി​മോ​ൻ ജേ​ക്ക​ബ്, ക്ല​ബ് സെ​ക്ര​ട്ട​റി പി. ​സ​വാ​ദ്, ഒ.​കെ. ഷ​ഹീ​ദ്, ഹാ​രി​സ് പൂ​വ​ത്തി​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക്രി​ക്ക​റ്റ്: ലോ​ർ​ഡ്സി​നു ജ​യം

പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന എ ​ഡി​വി​ഷ​ൻ ലീ​ഗ് മ​ത്സ​ര​ത്തി​ൽ ലോ​ർ​ഡ്സ് സിസി മ​ല​പ്പു​റം 21 റ​ണ്‍​സി​ന് അ​ൽ​അ​മീ​ൻ യൂ​ത്ത് സെ​ന്‍റ​ർ കോ​ട്ട​യ്ക്ക​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.