ഇനി ആറുനാള്‌ കൗ​മാ​ര​പ്ര​തി​ഭ​ക​ളു​ടെ ക​ലാ​മാ​മാ​ങ്കം
Tuesday, November 19, 2019 12:30 AM IST
മ​ല​പ്പു​റം: വെ​ള്ളി​യാ​റി​ൻ തീ​ര​ത്തി​നി ആ​റു​നാ​ൾ ജി​ല്ല​യി​ലെ കൗ​മാ​ര​പ്ര​തി​ഭ​ക​ളു​ടെ ക​ലാ​മാ​മാ​ങ്കം. 17 ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നാ​യി എ​ണ്ണാ​യി​ര​ത്തി​ലേ​റെ പ്ര​തി​ഭ​ക​ൾ പങ്കെടുക്കു​ന്ന രാ​പ​ക​ലു​ക​ൾ​ക്കാ​ണ് വ​ള്ളു​വ​ക്കോ​നാ​തി​രി​യു​ടെ നാ​ട് സാ​ക്ഷ്യം വ​ഹി​ക്കു​ക. ഇ​ന്ന് തു​ട​ങ്ങി ഞാ​യ​റാ​ഴ്ച്ച മേ​ള അവസാനിക്കും. പ്ര​ധാ​ന വേ​ദി​യാ​യ ആ​ർ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മൈ​താ​നി​യ​ട​ക്കം 17 വേ​ദി​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ​ണ പ​ന്ത​ൽ പ്ര​ധാ​ന വേ​ദി​ക്ക് സ​മീ​പ​മാ​ണ്. മേ​ലാ​റ്റൂ​രി​ന്‍റെ നാ​മ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ വെ​ള്ളി​യാ​ർ ന​ദി​യു​ടെ പേ​രാ​ണ് പ്ര​ധാ​ന സ്റ്റേ​ഡി​യ​ത്തി​ന്.
പ​ഞ്ചാ​യ​ത്ത് മി​നി​സ്റ്റേ​ഡി​യം, ജെം​സ് കോ​ളജ്, ടി.​എം.​ജേ​ക്ക​ബ് സ്മാ​ര​ക സ്കൂ​ൾ, എ​എം​എ​ൽ​പി സ്കൂ​ൾ, വ്യാ​പാ​ര ഭ​വ​ൻ, ചെ​മ്മാ​ണി​യോ​ട് ജി​എ​ൽ​പി സ്കൂ​ൾ, പു​ല്ലി​ക്കു​ത്ത് ഖാ​ദി കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വേ​ദി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
ഇ​ന്ന് സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ള്‌ ന​ട​ക്കു​ം. വൈ​കി​ട്ട് നാ​ലി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ മേ​ള​യ്ക്ക് തി​രി​തെ​ളി​യി​ക്കും.
വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ അ​ധ്യക്ഷ​ത വ​ഹി​ക്കും. ഡി​ഡി​ഇ കെ.​എ​സ്. കു​സു​മം, പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റീ​ന പൊ​ട്ട​മ​ണ്ണ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഉ​മ്മ​ർ അ​റ​ക്ക​ൽ, അ​നി​ത കി​ഷോ​ർ, വി.​സു​ധാ​ക​ര​ൻ, ഹാ​ജ​റു​മ്മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
ഉ​ദ്ഘാ​ട​ന​ശേ​ഷം പ്ര​ധാ​ന വേ​ദി​യി​ൽ ഓ​ട്ട​ൻ തു​ള്ള​ൽ ന​ട​ക്കും. മ​ത്സ​ര​ങ്ങ​ളെ​ല്ലാം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.​ക​ലോ​ത്സ​വ വേ​ദി​ക​ളും പ​രി​സ​ര​വും പൂ​ർ​ണ്ണ​മാ​യും പ്ലാ​സ്റ്റി​ക് മു​ക്ത​മാ​ക്കും. ഹ​രി​ത​പ്രോ​ട്ടോ​കോ​ൾ ച​ട്ട​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും പാ​ലി​ച്ചാ​വും മേ​ള​യു​ടെ ന​ട​ത്തി​പ്പ്.
പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗ​ത്തി​നെ​തി​രെ വേ​ദി​ക​ൾ​ക്ക് സ​മീ​പ​വും ന​ഗ​ര​ത്തി​ലും വി​ത​ര​ണം ചെ​യ്യാ​നാ​യി പ്ലാ​സ്റ്റി​ക് വി​രു​ദ്ധ സ​ന്ദേ​ശ ല​ഘു​ലേ​ഖ​ക​ൾ തയാ​റാ​ക്കി​യി​ട്ടു​ണ്ട്. മേ​ള ന​ഗ​ര​യി​ൽ ഉ​പ​യോ​ഗി​ക്കേ​ണ്ട​തും പാ​ടി​ല്ലാ​ത്ത​തു​മാ​യ വ​സ്തു​ക്ക​ളു​ടെ പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കും.
ജൈ​വ, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് നി​ക്ഷേ​പി​ക്കാ​നാ​യി വേ​ദി​ക​ൾ​ക്ക​രി​കെ ര​ണ്ട് നൂ​ൽ​ചാ​ക്കു​ക​ൾ സ്ഥാ​പി​ക്കും. പ്രാ​ധാ​ന വേ​ദി​ക്ക് സ​മീ​പം തെ​ങ്ങോ​ല, പ​ന​യോ​ല എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന ഗ്രീ​ൻ​പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കും. ഇ​വി​ടെ എ​ല്ലാ സ​മ​യ​ത്തും കു​ടി​വെ​ള്ള വി​ത​ര​ണമു​ണ്ടാ​കും.
24ന് ​വൈ​കി​ട്ട് ആറിന് ​സ​മാ​പ​ന സ​മ്മേ​ള​നം സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​ഡി​ഇ കെ.​എ​സ്.​കു​സു​മം വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കും. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ അ​ധ്യക്ഷത വഹിക്കും.
എം​എ​ൽ​എ​മാ​രാ​യ എ.​പി.​അ​നി​ൽ​കു​മാ​ർ , പി.​വി. അ​ൻ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​വും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​സു​ധാ​ക​ര​ൻ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തും.
ക​ടു​ങ്ങ​പു​രം ഹ​യ​ർ​സെ​ക്ക​ന്‌ഡറി സ്കൂ​ളി​ലെ കെ.​നി​ഹാ​ലാ​ണ് ക​ലോ​ത്സ​വ മു​ദ്ര രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​ത്. ഇ​ന്ന് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ നി​ഹാ​ലി​ന് സ​മ്മാ​നം ന​ൽ​കും.