തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ഓ​ഫീ​സ് മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റു​ന്നു
Wednesday, November 20, 2019 1:03 AM IST
മ​ല​പ്പു​റം: തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ഓ​ഫീ​സ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റു​ന്നു. ന​വം​ബ​ർ 22ന് ​മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ താ​ലൂ​ക്ക് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും സി​വി​ൽ സ്റ്റേ​ഷ​നി​ലെ പു​തി​യ ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​ന​വും റ​വ​ന്യൂ ഭ​വ​ന നി​ർ​മാ​ണ വ​കു​പ്പ് മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ രാ​വി​ലെ 10ന് ​നി​ർ​വ​ഹി​ക്കും. പു​തു​താ​യി രൂ​പീ​ക​രി​ച്ച തി​രൂ​ര​ങ്ങാ​ടി ലാ​ൻ​ഡ് ട്രൈ​ബ്യൂ​ന​ൽ ഓ​ഫീ​സും മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രൂ​ര​ങ്ങാ​ടി സി​വി​ൽ സ്റ്റേ​ഷ​നി​ലെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് താ​ലൂ​ക്ക് ഓ​ഫീ​സ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടേ​ക്ക് ഓ​ഫീ​സ് ഫ​യ​ലു​ക​ളും മ​റ്റും മാ​റ്റി തു​ട​ങ്ങി.​പി.​കെ.​അ​ബ്ദു​റ​ബ്ബ് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു​ള്ള ഒ​രു കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ പു​തി​യ ബ്ലോ​ക്ക് നി​ർ​മ്മി​ച്ച​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 40 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് താ​ഴ​ത്തെ നി​ല​യും ര​ണ്ടാം നി​ല​യും ന​വീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ൽ താ​ലൂ​ക്ക് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള കെ​ട്ടി​ടം സം​ര​ക്ഷി​ച്ച് പ​രി​പാ​ലി​ക്കു​ന്ന​തി​നാ​യി പു​രാ​വ​സ്തു വ​കു​പ്പി​ന് കൈ​മാ​റി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​താ​യി ത​ഹ​സി​ൽ​ദാ​ർ എം ​എ​സ് ഷാ​ജു പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ പി.​കെ.​അ​ബ്ദു​റ​ബ്ബ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിക്കും. എം.​പി​മാ​രാ​യ ഇ​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ, പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. എം​എ​ൽ​എ​മാ​രാ​യ കെ.​എ​ൻ.​എ ഖാ​ദ​ർ, പി ​അ​ബ്ദു​ൽ ഹ​മീ​ദ്, ടി.​വി.​ഇ​ബ്രാ​ഹിം, പി.​കെ.​ബ​ഷീ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ലാ​ന്‍റ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ സി.​എ.​ല​ത ഐ​എ​എ​സ്, ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. അ​ഡീ​ഷ​ന​ൽ ഡി​സ്ട്രി​ക്റ്റ് മ​ജി​സ്ട്രേ​റ്റ് എം.​എ​ൻ.​മെ​ഹ​റ​ലി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.