തൈ​ വി​ത​ര​ണം ചെ​യ്തു
Wednesday, November 20, 2019 1:03 AM IST
പാ​ണ്ടി​ക്കാ​ട്: പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ യോ​ജ​നയു​ടെ ഭാ​ഗ​മാ​യി വെ​ള്ളു​വ​ങ്ങാ​ട് മു​ണ്ട​ക്ക​ൻ തോ​ട് നീ​ർ​ത​ട പ​ദ്ധ​തി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഫ​ല​വൃ​ക്ഷത്തെെ​ക​ൾ വി​ത​ര​ണം ചെ​യ്തു. വ​ണ്ടൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്.​ആ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​ടി.​അ​ജി​ത അ​ധ്യ​ക്ഷ​യാ​യി. എ.​ജെ.​സ​ന്തോ​ഷ്, വി.​പി.​ബു​ഷ്റ, പി.​അ​ബ്ദു​പ്പ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.