മ​ഞ്ചേ​രി ന​ഗ​രം ചീ​ഞ്ഞു നാ​റു​ന്നു; പ്ര​തി​ഷേ​ധം വ്യാ​പ​കം
Friday, November 22, 2019 12:42 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ന​ഗ​രം ചീ​ഞ്ഞു നാ​റു​ന്നു. യാ​ത്ര​ക്കാ​രും വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ദു​സ്സ​ഹ​മാ​യ ദു​ർ​ഗ​ന്ധം മൂ​ലം ദു​രി​ത​ത്തി​ലാ​യി. മ​ഞ്ചേ​രി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​മാ​ണ് ദി​വ​സ​ങ്ങ​ളാ​യി ദു​ർ​ഗ​ന്ധ പൂ​രി​ത​മാ​യ​ത്. നി​ത്യ​മാ​ർ​ക്ക​റ്റി​നോ​ട് ചേ​ർ​ന്ന് ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റാ​ണ് ദു​ർ​ഗ​ന്ധം പു​റ​ത്തു വി​ടു​ന്ന​ത്.20 ല​ക്ഷം രൂ​പ ചെ​ല​വി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് സ്ഥാ​പി​ച്ച​താ​ണ് ഈ ​ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ്.
ദു​ർ​ഗ​ന്ധം വ്യാ​പ​ക​മാ​യ​തോ​ടെ ഇ​ന്ന​ലെ മു​നി​സി​പ്പ​ൽ പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​രും ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ളും മൂ​ക്ക് മൂ​ടി​ക്കെ​ട്ടി ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം മു​ൻ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ അ​സൈ​ൻ കാ​രാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​ഫി​റോ​സ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.