തിരുനാള്‌
Saturday, November 23, 2019 12:50 AM IST
മ​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യം
മ​ഞ്ചേ​രി: മ​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ല്‌ വി​ശു​ദ്ധ യൗ​സേ​പ്പി​താവിന്‍റെ​യും, പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ള്‌ ആ​ഘോ​ഷ​വും ഇ​ട​വ​ക ദി​നാ​ച​ര​ണ​വും 23,24,25 തീ​യ​തി​ക​ളി​ല്‌ നടക്കും. ഫാ.​ടോ​മി ക​ള​ത്തൂ​ർ കൊ​ടി​യേ​റ്റി. ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് ജ​പ​മാ​ല തു​ട​ര്‌​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‌​ കു​ര്‌ബാ​ന റ​വ.​ഫാ.​റോ​ണി പോ​ള്‌ കാ​വി​ല്‌ (സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി,മാ​ങ്കാ​വ്). തു​ട​ർ​ന്ന് ഇ​ട​വ​കാംഗ​ങ്ങ​ളുെ​ട ക​ലാ​പ​രി​പാ​ടി​ക​ൾ.
നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് തി​രു​നാ​ള്‌ പാ​ട്ടു​കു​ര്‌ബാ​ന,വ​ച​ന സ​ന്ദേ​ശം റ​വ.​ഫാ.​ജോ​ണ്‌​സ​ൺ കൊ​ച്ചി​യാ​ത്ത്(​റെ​ക്ട​ർ, അ​ൽ​ഫോ​ൻ​സ സെ​മി​നാ​രി,താ​മ​ര​ശേ​രി). തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം,സ്നേ​ഹ​വി​രു​ന്ന്.25 ന് ​രാ​വി​ലെ 6.15 ന് ​ജ​പ​മാ​ല, തു​ട​ർ​ന്ന് മ​രി​ച്ച​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള വി​ശു​ദ്ധ കു​റു​ബാ​ന,ഒ​പ്പീ​സ്.

ആ​ണ്ടു​നേ​ർ​ച്ച:
സ്വാ​ഗ​ത​സം​ഘ​മാ​യി

പു​ത്ത​ന​ങ്ങാ​ടി: ജ​നു​വ​രി 20 മു​ത​ൽ 26 വ​രെ ന​ട​ക്കു​ന്ന പു​ത്ത​ന​ങ്ങാ​ടി ശു​ഹ​ദാ ആ​ണ്ടു​നേ​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി 501 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.
മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യാ​യി മ​ഹ​ല്ല് ഖാ​സി കു​ഞ്ഞു​ട്ടി മു​സ്ലി​യാ​രെ​യും ചെ​യ​ർ​മാ​നാ​യി മ​ഹ​ല്ല് ഖ​ത്തീ​ബ് സു​ബൈ​ർ ഫൈ​സി ചെ​മ്മ​ല​ശേ​രി​യും ക​ണ്‍​വീ​ന​റാ​യി പാ​താ​രി ഹം​സ​പ്പ​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഒ​രാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന പു​ത്ത​ന​ങ്ങാ​ടി ശു​ഹ​ദാ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.

മീ​ലാ​ദ് റാ​ലി 25ന്

​ പു​ത്ത​ന​ങ്ങാ​ടി ശു​ഹ​ദ ഇ​സ്ലാ​മി​ക് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 25നു ​വൈ​കു​ന്നേ​രം 4.30ന് ​മീ​ലാ​ദ് റാ​ലി ന​ട​ത്തും. മ​ഹ​ല്ല് ഖ​തീ​ബ് സു​ബൈ​ർ ഫൈ​സി ചെ​മ്മ​ല​ശേ​രി​യും കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ജാ​ഫ​ർ സാ​ദി​ഖ് ബാ​ഖ​വി​യും നേ​തൃ​ത്വം ന​ൽ​കും. കോ​ള​ജി​ൽ നി​ന്നു തു​ട​ക്കം കു​റി​ക്കു​ന്ന റാ​ലി പു​ത്ത​ന​ങ്ങാ​ടി​യി​ലെ​ത്തി വൈ​ലോ​ങ്ങ​ര വ​ഴി അ​ങ്ങാ​ടി​പ്പു​റ​ത്തു നി​ന്നു തി​രി​ച്ച് കോ​ള​ജി​ലേ​ക്കു ത​ന്നെ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. മ​ഗ്രി​ബ് നി​സ്കാ​രാ​ന​ന്ത​രം മൗ​ലീ​ദ് സ​ദ​സും മ​ധു​ര വി​ത​ര​ണ​വും ന​ട​ത്തി സ​മാ​പി​ക്കും.