അ​വ​സാ​നം പ്ര​ധാ​ന വേ​ദി​ക്ക് ശാ​പ​മോ​ക്ഷം
Saturday, November 23, 2019 12:51 AM IST
മേ​ലാ​റ്റൂ​ർ: ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും കാ​ര്യ​മാ​യ മ​ത്സ​ര​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ശൂ​ന്യ​മാ​യി കി​ട​ന്ന ആ​ർ​എം​എ​ച്ച്എ​സി​ലെ പ്ര​ധാ​ന​വേ​ദി​ക്ക് ഇ​ന്ന​ലെ ശാ​പ​മോ​ക്ഷ​മാ​യി.​എ​ല്ലാ വി​ഭാ​ഗ​ത്തി​ലും പെ​ട്ട തി​രു​വാ​തി​ര മ​ത്സ​ര​ങ്ങ​ൾ വേ​ദി ഒ​ന്നി​ൽ ത​ന്നെ അ​ര​ങ്ങേ​റി​യ​തോ​ടെ രാ​പ​ക​ലി​ല്ലാ​തെ മേ​ലാ​റ്റൂ​രി​ലെ ക​ലാ​സ്നേ​ഹി​ക​ളു​ടെ നി​റ​സാ​ന്നി​ധ്യമായി.
ഒ​പ്പ​ന​യും ഭ​ര​ത​നാ​ട്യ​വു​മ​ട​ക്കം ജ​ന​പ്രി​യ ഐ​റ്റ​ങ്ങ​ളെ​ല്ലാം പ്രോ​ഗ്രാം ക​മ്മി​റ്റി​യു​ടെ സാ​ര​ഥി​ക​ൾ അ​വ​ർ​ക്കി​ഷ്ട്ട​മു​ള്ള സ്കൂ​ളു​ക​ളി​ലേ​ക്കും സ്ഥാ​പ​ന മു​റ്റ​ത്തേ​ക്കും കൊ​ണ്ടു​പോ​യെ​ന്നാ​ണ് പ​ര​ക്കെ ആ​ക്ഷേ​പ​ം.
കു​ട്ടി​ക​ൾ​ക്ക് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു പോ​ലും സൗ​ക​ര്യ​മി​ല്ലാ​ത്തി​ട​ത്ത് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി ബു​ദ്ധി​മു​ട്ടി​ച്ച​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ം പ്രോ​ഗ്രാം ക​മ്മി​റ്റി​ക്കാ​ർ​ക്കാണ്.
വേ​ദി നി​ർ​ണ​യി​ച്ച​തി​ൽ ചി​ല സ്ഥാ​പി​ത താ​ത്പ​ര്യ​ങ്ങ​ളു​ണ്ടാ​യെ​ന്നും ആ​ക്ഷേ​പ​മു​ണ്ടാ​യ​പ്പോ​ൾ ശ്ര​ദ്ധി​ച്ചെ​ന്നും സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളും സ​മ്മ​തി​ച്ചു.