വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പ്
Thursday, December 5, 2019 12:35 AM IST
മ​ല​പ്പു​റം: കേ​ര​ള ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പ​ദ്ധ​തി​യി​ൽ (1991) അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് 2019-20 വ​ർ​ഷ​ത്തേ​ക്കു​ള​ള വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക്ഷേ​മ​നി​ധി പ​ദ്ധ​തി​യി​ൽ അ​ഞ്ച് വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത അം​ഗ​ത്വ​മു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ർ​ക്കാ​ർ / എ​യ്ഡ​ഡ് / സെ​ൻ​ട്ര​ൽ സ്കൂ​ളു​ക​ളി​ൽ എ​ട്ട്, ഒ​ൻ​പ​ത്, 10 ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന​തും 50 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​തെ മാ​ർ​ക്ക് നേ​ടി​യവര്‌ക്ക് അ​പേ​ക്ഷി​ക്കാം.
താ​ത്പ​ര്യ​മു​ള്ള​വ​ർ കേ​ര​ളാ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ ജി​ല്ലാ ഓ​ഫീ​സി​ൽ നി​ന്നും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന അ​പേ​ക്ഷഫോം പൂ​രി​പ്പി​ച്ച് 31ന​കം ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍0483 2734941.