പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​രം വൃ​ത്തി​യാ​ക്കി ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ
Friday, December 6, 2019 12:34 AM IST
പൂ​ക്കോ​ട്ടും​പാ​ടം: പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​രം വൃ​ത്തി​യാ​ക്കി ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ. പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ തെ​രു​വ് നാ​യ്ക്ക​ളും ഇ​ഴ​ജ​ന്തു​ക്ക​ളും പെ​രു​കു​ന്ന​ത് ’ദീ​പി​ക’ ഇ​ന്ന​ലെ വാ​ർ​ത്ത ചെ​യ്തി​രു​ന്നു. തെ​രു​വുനാ​യ​ക​ൾ പ​രി​സ​ര​വാ​സി​ക​ൾ​ക്കും തൊ​ട്ട​ടു​ത്ത ഗ​വ.​സ്കൂ​ളി​ലേ​ക്ക് വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ശ​ല്യ​മാ​യി മാ​റി​യി​രു​ന്നു. വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ പെ​ട്ട മ​ല​പ്പു​റം ജി​ല്ലാ ട്രോ​മാ​കെ​യ​ർ പൂ​ക്കോ​ട്ടും​പാ​ടം യൂ​ണി​റ്റാ​ണ് പ​രി​സ​രം വൃ​ത്തി​യാ​ക്കി​യ​ത്.
വാ​ഹ​ന​ങ്ങ​ൾ നി​റ​ഞ്ഞ് കി​ട​ക്കു​ന്ന​തി​നാ​ൽ വ​ള​രെ ബു​ദ്ധി​മു​ട്ടി​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ ജോ​ലി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ട്രോ​മാ കെ​യ​ർ യൂ​ണി​റ്റ് ലീ​ഡ​ർ സൈ​ജ​ൻ, പ്ര​സി​ഡ​ന്‍റ് ഷ​നി​ൽ കു​മാ​ർ, സെ​ക്ര​ട്ട​റി യാ​ഷി​ക്, ഷ​ഫീ​ക്, അ​സ്്ലം, അ​നീ​ഷ് എ​ന്നി​വ​ർ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കെ​എ​സ്ആ​ർ​ടി​സി ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

കൂ​ട​ര​ഞ്ഞി: പൂ​വാ​റം​തോ​ടി​ൽ നി​ന്നും കൂ​ട​ര​ഞ്ഞി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഇ​ന്ന് രാ​വി​ലെ 8.30നാണ് സംഭവം.​

പൂ​വാ​റം​തോ​ടി​ൽ നി​ന്നും കൂ​ട​ര​ഞ്ഞി​ലേ​ക്ക് പോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് ആ​ണ് ഉ​റു​മി പ​ദ്ധ​തി​ക്ക് സ​മീ​പ​ത്ത് വെ​ച്ച് ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​ത്. വാ​ഹ​ന​ത്തി​ൻ​റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യെ​ങ്കി​ലും മ​നോ​ധൈ​ര്യം കൈ​വി​ടാ​തെ ഡ്രൈ​വ​ർ ബ​സ് സ​മീ​പ​ത്തെ മ​തി​ലി​ൽ ഇ​ടി​പ്പി​ച്ച്നി​ർ​ത്തു​ക​യാ​യി​രു​ന്നു.