ബാ​ല്യ വി​വാ​ഹം ത​ട​യാ​ൻ ക​ർ​മ പ​ദ്ധ​തി
Friday, December 6, 2019 12:34 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ ബാ​ല്യ വി​വാ​ഹ​ങ്ങ​ൾ ത​ട​യാന്‌ നെ​ഹ്റു യു​വ കേ​ന്ദ്ര ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ മു​ഖേ​ന യൂ​ത്ത് ക്ല​ബു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക‌്ഷ​ൻ യൂ​ണി​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന ബാ​ല്യ വി​വാ​ഹ വി​മു​ക്ത മ​ല​പ്പു​റം ജി​ല്ല എ​ന്ന കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റ​ത്തു സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കി​യ​ത്.
വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, തെ​രു​വു​ക​ളി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ളും വീ​ഡി​യോ പ്ര​ദ​ർ​ശ​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ക, കു​ട്ടി​ക​ളു​ടെ വോ​ള​ണ്ടി​യ​ർ ഗ്രൂ​പ്പ് രൂ​പീ​ക​രി​ക്കു​ക, സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ബാ​ല്യ വി​വാ​ഹ​ത്തി​നെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കു​ക, ഗ്രാ​മ​സ​ഭ​ക​ളി​ൽ ബാ​ല്യ​വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക്ക് അ​വ​സ​രം ന​ൽ​കു​ക, തെ​രു​വ് നാ​ട​കം, ഫ്ലാ​ഷ് മോ​ബ് തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കു​ക, ബാ​ല്യ​വി​വാ​ഹ​ത്തി​നെ​തി​രേ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ക്ല​ബു​ക​ൾ​ക്ക് ഉ​പ​ഹാ​രം ന​ൽ​കു​ക, മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളാ​ണ് യൂ​ത്ത് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ന​ട​ത്തു​ന്ന​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ കാ​ര്യ സ്ഥി​ര​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഹാ​ജ​റു​മ്മ പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി അം​ഗം ഷീ​ന രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക‌്ഷ​ൻ ഓ​ഫീ​സ​ർ ഗീ​താ​ഞ്ജ​ലി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജി​ല്ലാ യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ ഫ​സ​ൽ പു​ള്ളാ​ട്ട്, സോ​ഷ്യ​ൽ വ​ർ​ക്ക​ർ റോ​സ്മി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.