ക​രു​വാ​ര​കു​ണ്ട് സ്കൂ​ളി​ൽ ആ​ധു​നി​ക ലാ​ബ് സ​ജ്ജ​മാ​യി
Friday, December 6, 2019 12:34 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​മി​ച്ച ആ​ധു​നി​ക സ​യ​ൻ​സ് ലാ​ബ് കെ​ട്ടി​ടം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ​മ​ർ​പ്പി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി എം​പി. കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മൂ​ഹ​ത്തി​ൽ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളാ​നും ബ​ഹു​മാ​നി​ക്കാ​നു​മാ​കു​ന്പോ​ൾ മാ​ത്ര​മേ വി​ദ്യാ​ഭ്യാ​സം പൂ​ർ​ണ​മാ​കൂ​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ​യു​ടെ വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഖാ​ലി​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഷൗ​ക്ക​ത്ത​ലി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി. ​സു​ധാ​ക​ര​ൻ, ടി.​പി. അ​ഷ്റ​ഫ​ലി, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം. ​സു​ബൈ​ർ, പ്ര​ധാ​നാ​ധ്യാ​പി​ക എ.​എം. ജാ​ലി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​കെ. അ​ബ്ദു​ൾ ക​രീം എ​ന്നി​വ​ർ പ്രസംഗിച്ചു. സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി സ​ഫ ഫെ​ബി​ൻ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി.