സം​സ്ഥാ​ന ഫെ​ൻ​സിം​ഗ്്് ചാ​ന്പ്യ​ൻ​ഷി​പ്പി​നു തു​ട​ക്ക​മാ​യി
Saturday, December 7, 2019 12:32 AM IST
മ​ഞ്ചേ​രി : സം​സ്ഥാ​ന ജൂ​ണി​യ​ർ, സീ​നി​യ​ർ, അ​ണ്ട​ർ-23 കേ​ര​ള സ്റ്റേ​റ്റ് ഫെ​ൻ​സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് മ​ഞ്ചേ​രി ഏ​റ​നാ​ട് നോ​ള​ജ് സി​റ്റി​യി​ൽ ആ​രം​ഭി​ച്ചു. എ​പ്പി, ഫോ​യി​ൽ, സാ​ബ്റെ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ താ​ര​ങ്ങ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. മ​ത്സ​രാ​ർ​ഥി​യു​മാ​യി വാ​ൾ പ​യ​റ്റു ന​ട​ത്തി എം. ​ഉ​മ്മ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ര​ള ഫെ​ൻ​സിം​ഗ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ഷി പ​ള്ള​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കേ​ര​ള ഫെ​ൻ​സിം​ഗ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എം.​എ​സ് പ​വ​ന​ൻ പ​താ​ക​യു​യ​ർ​ത്തി. മ​ല​പ്പു​റം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എ. ​ശ്രീ​കു​മാ​ർ, സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ അ​നൂ​പ്. പ​റ​ക്കാ​ട്ട്, പ​ഞ്ചാ​യ​ത്ത് അം​ഗം സി. ​ഭാ​സ്ക​ര​ൻ, ഡി​എ​ഫ്എ സെ​ക്ര​ട്ട​റി ഡോ. ​പി.​എം സു​ധീ​ർ കു​മാ​ർ, ഫെ​ൻ​സിം​ഗ് അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ എം.​എ​ൻ നാ​രാ​യ​ണ​ൻ​കു​ട്ടി, ഏ​റ​നാ​ട് നോ​ള​ജ് സി​റ്റി ടെ​ക്നി​ക്ക​ൽ കാ​ന്പ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​സ​തീ​ഷ് കു​മാ​ർ, കാ​യി​ക വ​കു​പ്പ് മേ​ധാ​വി പി. ​മു​ഹ​മ്മ​ദ് മാ​ലി​ക് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​താ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന ഫെ​ൻ​സിം​ഗ ചാ​ന്പ്യ​ൻ​ഷി​പ്പി​നു മ​ല​പ്പു​റം ജി​ല്ല​യി​ൽ വേ​ദി​യു​യ​ർ​ന്ന​ത്.
ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യ സാ​ഗ​ർ​ലാ​ഗു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ൽ​സ​രം നി​യ​ന്ത്രി​ക്കു​ന്ന​ത്.
ഒ​ളി​ന്പി​ക്സ് കാ​യി​ക​യി​ന​മാ​യ ഫെ​ൻ​സിം​ഗ് അ​ടു​ത്തി​ടെ​യാ​ണ് കേ​ര​ള സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.