ഹു​ബ്ലി കോ​ണ്‍​ഫ​റ​ൻ​സ് നാ​ളെ
Saturday, December 7, 2019 12:35 AM IST
പ​ട്ടി​ക്കാ​ട്: പ​ട്ടി​ക്കാ​ട് ജാ​മി​അഃ നൂ​രി​യ്യഃ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ഹ​മ്മ​ദ​ലി ശ​ഹാ​ബ് ത​ങ്ങ​ൾ സെ​ന്‍റ​ർ ഫോ​ർ ഇ​സ്ലാ​മി​ക് സ്റ്റ​ഡീ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഹു​ബ്ലി ഇ​സ്ലാ​മി​ക് കോ​ണ്‍​ഫ​റ​ൻ​സ് നാ​ളെ ന​ട​ക്കും. ഹു​ബ്ലി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന ശി​ഹാ​ബ് ത​ങ്ങ​ൾ നാ​ഷ​ണ​ൽ മി​ഷ​ൻ പ്രോജ​ക്ടി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​ക സം​ഗ​മം കൂ​ടി​യാ​ണ് കോ​ണ്‍​ഫ​റ​ൻ​സ്. ഹു​ബ്ലി കോ​ണ്‍​ഫ​റ​ൻ​സി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​നം, മ​ഹ​ല്ല് ശാ​ക്തീ​ക​ര​ണ സം​ഗ​മം, മ​ഹ​ല്ല് മ​ദ്ര​സ പ​ര്യ​ട​നം, എ​ക്സ​ല​ൻ​സി മീ​റ്റ്, പൊ​തു​സ​മ്മേ​ള​നം തു​ട​ങ്ങി സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.
ഹു​ബ്ലി ശി​ഹാ​ബ് ത​ങ്ങ​ൾ നാ​ഷ​ണ​ൽ മി​ഷ​ൻ പ​ദ്ധ​തി​ക്ക് കീ​ഴി​ൽ 27 മ​ദ്ര​സ​ക​ളും ഒ​രു ദ​അ്വാ കോ​ള​ജും പ്ര​വ​ർ​ത്തി​ക്കു​ന്നു. കോ​ണ്‍​ഫ​റ​ൻ​സ് സ​മ​സ്ത കേ​ര​ള ഇ​സ്ലാം​മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി അ​ബ്ദു​ള്ള മു​സ്ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ സെ​ഷ​നു​ക​ൾ​ക്കു പു​ത്ത​ന​ഴി മൊ​യ്തീ​ൻ ഫൈ​സി, സി​യാ​ഉ​ദീ​ൻ ഫൈ​സി മേ​ൽ​മു​റി, മു​ഹ​മ്മ​ദ് അ​സ്ലം ഫൈ​സി (ബം​ഗ​ളൂ​രു), ഇ​ബ്രാ​ഹിം ഫൈ​സി തി​രൂ​ർ​ക്കാ​ട്, അ​ബ്ദു​റ​ഹ്മാ​ൻ ന​ദ് വി ​അ​ദ്ദാ​ഈ (മം​ഗ​ളൂ​ർ), മു​ഹ​മ്മ​ദ് റ​ഫീ​ഖ് ഹു​ദ​വി കോ​ലാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.