തൊ​ണ്ട​യി​ൽ ഗു​ളി​ക കു​ടു​ങ്ങി നാ​ലു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Saturday, December 7, 2019 10:40 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തൊ​ണ്ട​യി​ൽ ഗു​ളി​ക കു​ടു​ങ്ങി വി​ദ്യാ​ർ​ഥി മ​രി​ച്ചു. താ​ഴെ​ക്കോ​ട് മു​തി​ര​മ​ണ്ണ ക​പ്പൂ​ർ ഷ​ഹ​ലി​ന്‍റെ മ​ക​ൻ അ​ബ്ദു​ൾ ഷ​ഹീ​ദ് (നാ​ല്) ആ​ണ് മ​രി​ച്ച​ത്.

അ​മ്മി​നി​ക്കാ​ട് ആ​ലി​യ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യാ​ണ്. മു​ഹ്സി​ന​യാ​ണ് മാ​താ​വ്. ആ​ലി​യ സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി ഷ​മ സ​ഹോ​ദ​രി​യാ​ണ്. മൃ​ത​ദേ​ഹം മു​തി​ര​മ​ണ്ണ മ​ഹ​ല്ല് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കി.