ബ​ത്തേ​രി രൂ​പ​ത ക​ണ്‍​വ​ൻ​ഷ​ൻ: സ്വാ​ഗ​ത​സം​ഘ​മാ​യി
Saturday, December 7, 2019 11:29 PM IST
എ​ട​ക്ക​ര: മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ ബ​ത്തേ​രി രൂ​പ​ത നാ​ൽ​പ്പ​ത്തി​യ​ഞ്ചാ​മ​ത് ക​ണ്‍​വ​ൻ​ഷ​നു സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു. ജ​നു​വ​രി ഏ​ഴ് മു​ത​ൽ പ​ന്ത്ര​ണ്ടു വ​രെ ചു​ങ്ക​ത്ത​റ മാ​ർ ഇ​വാ​നി​യോ​സ് ന​ഗ​റി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ക. ര​ക്ഷാ​ധി​കാ​രി​യാ​യി ബ​ത്തേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യെ​യും ചെ​യ​ർ​മാ​നാ​യി മ​ല​പ്പു​റം ജി​ല്ലാ പാ​സ്റ്റ​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​തോ​മ​സ് ക്രി​സ്തു​മ​ന്ദി​ര​ത്തെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

എ​ട​ക്ക​ര വൈ​ദീ​ക ജി​ല്ലാ പ്രോ​ട്ടോ വി​കാ​രി ഫാ. ​റോ​യി വ​ലി​യ​പ​റ​ന്പി​ൽ, നി​ല​ന്പൂ​ർ വൈ​ദീ​ക ജി​ല്ലാ പ്രോ​ട്ടോ വി​കാ​രി ഫാ. ​എ​ൽ​ദോ കാ​രി​ക്കൊ​ന്പി​ൽ, എ​ട​ക്ക​ര മേ​ഖ​ല സെ​ക്ര​ട്ട​റി സാ​ബു പൊ​ൻ​മേ​ലി​ൽ, നി​ല​ന്പൂ​ർ മേ​ഖ​ലാ സെ​ക്ര​ട്ട​റി തോ​മ​സ് പ​ള്ളി​ക്കാ​പ​റ​ന്പി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു.