കൊ​ല​പാ​തക കേ​സി​ലെ പ്ര​തി​യെ ബം​ഗാ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി
Saturday, December 7, 2019 11:29 PM IST
കൊ​ണ്ടോ​ട്ടി: മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്കി​ടെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച കൊ​ല​പാ​ത കേ​സി​ലെ പ്ര​തി​യാ​യ ബം​ഗാ​ൾ സ്വ​ദേ​ശി​യെ ബം​ഗാ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പ​ശ്ചി​മ ബം​ഗാ​ൾ പൂ​ർ​ധ ബ​ർ​ധ​മ​ൻ സ്വ​ദേ​ശി അ​നാ​യ് ഷെ​യ്ഖി(32)​നെ​യാ​ണ് ഇ​ന്ന​ലെ മ​ല​പ്പു​റം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ബം​ഗാ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. പ​ശ്ചി​മ ബം​ഗാ​ളി​ൽ 2016 ലൂ​ണ്ടാ​യ ഒ​രു രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കേ​സി​ലെ പ്ര​തി​യാ​യ അ​നാ​യി ശൈ​ഖ് കേ​ര​ള​ത്തി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട​താ​യി​രു​ന്നു. ഇ​യാ​ളെ കു​റി​ച്ച് ബം​ഗാ​ൾ പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​തോ​ടെ​യാ​ണ് കൊ​ണ്ടോ​ട്ടി​യി​ലെ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യ​ത്.

കൊ​ണ്ടോ​ട്ടി മേ​ഖ​ല​യി​ൽ പെ​യി​ന്‍റിം​ങ് ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു.​പ്ര​തി​യെ പി​ടി​കൂ​ടി വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​ത്. തു​ട​ർ​ന്ന് പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ബം​ഗാ​ളി​ൽ നി​ന്നെ​ത്തി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ തു​ട​ര​ന്വേ​ഷ​ണ​ത്തി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി കൊ​ണ്ടു​പോ​യ​ത്