ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ അ​ന​ധി​കൃ​ത റി​സോ​ർ​ട്ടു​ക​ൾ പെ​രു​കു​ന്നു
Tuesday, December 10, 2019 1:07 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത റി​സോ​ർ​ട്ടു​ക​ളു​ടെ എ​ണ്ണം ര​ണ്ട് ഡ​സ​നി​ലേ​റെ​യാ​യി​ട്ടും പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ട്ടി​ക​യി​ൽ ലൈ​സ​ൻ​സു​ള്ള റി​സോ​ർ​ട്ടു​ക​ൾ നാ​മ​മാ​ത്രം.
ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡാ​യ വാ​ളാം​തോ​ടി​ലെ തോ​ട്ട​പ്പ​ള്ളി, നാ​യാ​ടം​പൊ​യി​ൽ, വാ​ളാം​തോ​ട് ഭാ​ഗ​ങ്ങ​ളി​ലാ​ണ് നി​ര​വ​ധി റി​സോ​ർ​ട്ടു​ക​ൾ പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഡി​ജെ പാ​ർ​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ വ​ലി​യ തു​ക​യ്ക്കു​ള്ള ചീ​ട്ടു​ക​ളി​യും ഇ​ത്ത​രം റി​സോ​ർ​ട്ടു​ക​ളി​ൽ ന​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. വീ​ട്ടു​ന​ന്പ​ർ എ​ടു​ത്ത് അ​തി​ന്‍റെ മ​റ​വി​ൽ റി​സോ​ർ​ട്ട് വ്യ​വ​സാ​യ​മാ​ണ് ന​ട​ത്തു​ന്ന​ത്. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന റി​സോ​ർ​ട്ടു​ക​ൾ​ക്ക് എ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​ത്തെ ഒ​രം​ഗം ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് യോ​ഗ​ത്തി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ ന​ട​ത്തി​യ നീ​ക്കം ​പാ​ർ​ട്ടി​യി​ലെ ത​ന്നെ മ​റ്റ് ചി​ല അം​ഗ​ങ്ങ​ളു​ടെ എ​തി​ർ​പ്പു​മൂ​ലം മാ​റ്റി​വ​യ്ക്കേ​ണ്ടി വ​ന്നു. മേ​ഖ​ല​യി​ലെ പ്ര​ധാ​ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യും റി​സോ​ർ​ട്ട് ഉ​ട​മ​ക​ൾ​ക്ക് തു​ണ​യാ​കു​ക​യാ​ണ്.